ജനപ്രിയനായകൻ ദിലീപ് പ്രധാന വേഷത്തിലെത്തുന്ന ‘ പവി കെയർ ടേക്കർ’ പുതിയ പോസ്റ്റർ പുറത്തിറങ്ങി!

10

മലയാളത്തിന്‍റെ ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി വിനീത് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പവി കെയർ ടേക്കർ. വിഷുദിനത്തിൽ ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.വിനീത് ശ്രീനിവാസനെ നായകനാക്കി മലയാളത്തിൽ സൂപ്പർ ഹിറ്റ് ചിത്രം സമ്മാനിച്ച അരവിന്ദന്റെ അതിഥികൾക്ക് തിരക്കഥ ഒരുക്കിയ രാജേഷ് രാഘവനാണ് ഈ ചിത്രത്തിനും തിരക്കഥ ഒരുക്കുന്നത്. ഫാമിലി എന്റർടെയ്നറായി പുറത്തിറങ്ങുന്ന ചിത്രം ഏപ്രിൽ 26നാണ് തിയേറ്ററുകളിൽ എത്തുക.

നായിക കഥാപാത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കൊണ്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഞ്ച് നായിക കഥാപാത്രങ്ങളാണ് ഉള്ളത്. റോസ്മിൻ, ജൂഹി ജയകുമാർ, ശ്രേയ രുഗ്മിണി,ദിലിന രാമകൃഷ്ണൻ, സ്വാതി എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാർ.

ഇവരെ കൂടാതെ ധർമ്മജൻ ബോൾഗാട്ടി,ജോണി ആന്റണി, രാധിക ശരത് കുമാർ എന്നിങ്ങനെ ഒരു നീണ്ട താര നിരയും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദിലീപിന്റെ ഗ്രാൻഡ് പ്രൊഡക്ഷസാണ് ചിത്രം നിർമ്മിക്കുന്നത്. എന്തായാലും ജനപ്രിയനായകന്റെ ഒരു വലിയ തിരിച്ചുവരവ് തന്നെയായിരിക്കും പവി കെയർ ടേക്കറിലൂടെ തിയേറ്ററുകളിൽ കാണാൻ സാധിക്കുക എന്നതാണ് പ്രേക്ഷകർ കരുതുന്നത്..