ജനപ്രിയ നായകൻ ദിലീപ് പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന പവി കെയർ ടേക്കർ എന്ന പുതിയ ചിത്രം റിലീസിന് ഒരുങ്ങുന്നു. വിനീത് കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ദിലീപ് നായകനായി എത്തിയ അവസാന സിനിമ തങ്കമണി ആയിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രം പവി കെയർടേക്കർ ട്രെയിലർ പുറത്തു വിട്ടിരിക്കുകയാണ് സിനിമയുടെ അണിയറ പ്രവർത്തകർ. പുറത്തു വന്ന ട്രെയിലർ അനുസരിച്ച് കോമഡിക്കും,പ്രണയത്തിനും ഒരേ രീതിയിൽ പ്രാധാന്യം നൽകിക്കൊണ്ടുള്ള ഒരു ചിത്രമായിരിക്കും ഇതെന്ന സൂചനകളാണ് ലഭിക്കുന്നത്.
അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിൽ എത്തുന്നത് എന്ന പ്രത്യേകതയും സിനിമക്കുണ്ട്. രാമലീലക്ക് ശേഷം രാധികാ ശരത് കുമാർ ദിലീപിനോടൊപ്പം ചിത്രത്തിൽ വീണ്ടും ഒന്നിക്കുകയാണ്. ഇവരെ കൂടാതെ മലയാളത്തിന്റെ സൂപ്പർ താരങ്ങളായ ജോണി ആന്റണി, ധർമ്മജൻ ബോൾഗാട്ടി എന്നിങ്ങനെയുള്ള ഒരു നീണ്ട താരനിരയും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു.
മലയാളത്തിൽ വളരെയധികം ഫീൽ ഗുഡ് നൽകിയ ശ്രീനിവാസൻ നായകനായി എത്തിയ അരവിന്ദന്റെ അതിഥികൾ എന്ന സിനിമയുടെ തിരക്കഥാകൃത്ത് തന്നെയാണ് പവി കെയർ ടേക്കറിന്റെയും തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഫ്ലാറ്റിലെ കെയർ ടേക്കറായി ദിലീപ് അഭിനയിക്കുന്ന കഥാപാത്രത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും, പ്രണയവുമെല്ലാം നർമ്മത്തിൽ ചാലിച്ച് പറയുന്ന രീതിയിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഏപ്രിൽ 26നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുക.