നിവിൻ പോളിക്കൊപ്പം നായികയായി നയൻതാര എത്തുന്നു!

9

ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്ത് നിവിൻ പോളി -നയൻതാര കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ലവ് ആക്ഷൻ ഡ്രാമ. സിനിമ പുറത്തിറങ്ങിയപ്പോൾ വൻ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈയൊരു കോമ്പോ വീണ്ടും പ്രേക്ഷകരിലേക്ക് എത്താൻ ഒരുങ്ങുകയാണ് എന്നാണ് പുറത്തു വരുന്ന പുതിയ സിനിമ അപ്ഡേറ്റ്. സന്ദീപ് കുമാർ, ജോർജ് ഫിലിപ്പ് റോയ് എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പോളി ജൂനിയർ പിക്ചേഴ്സ് നിർമ്മാണം നടത്തുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിട്ടുണ്ട്. കോ- പ്രൊഡ്യൂസേഴ്സ് ആയി അൾട്രാ, കർമ്മ മീഡിയ നെറ്റ്‌വർക്ക് എൽ എൽ പി എന്നിവരാണ് പോളി ജൂനിയർ പിക്ചേഴ്സുമായി സഹകരിക്കുന്നത്.

ഇതിന് മുൻപ് 2019 ൽ ധ്യാൻ ശ്രീനിവാസൻ രചനയും, സംവിധാനവും നിർവഹിച്ച് പുറത്തിറങ്ങിയ നിവിൻ പോളി- നയൻതാര ചിത്രം ലവ് ആക്ഷൻ ഡ്രാമ ഒരു വേറിട്ട സിനിമ അനുഭവമാണ് പ്രേക്ഷകർക്ക് നൽകിയത്. തമാശയും പ്രണയവും ഇടകലർത്തി പുറത്തിറങ്ങിയ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സൃഷ്ടിച്ചെടുക്കാൻ ഈയൊരു കോമ്പോക്ക് സാധിച്ചു. അതിനാൽ തന്നെ ഇവരെ വീണ്ടും സ്ക്രീനിൽ ഒരുമിച്ച് കാണാൻ പ്രേക്ഷകർ കാത്തിരിക്കുകയായിരുന്നു.

ചിത്രത്തിന്റെ സംവിധായകരായ ജോർജ് ഫിലിപ്പ് റോയും, സന്ദീപ് കുമാറും ചേർന്നാണ് മോഷൻ പോസ്റ്റർ ഡിസൈൻ കൺസെപ്റ്റ് ചെയ്തിട്ടുള്ളത്. മുജീബ് മജീദാണ് ചിത്രത്തിന്റെ സംഗീതം നിർവഹിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു വിഷു, ഈദ് ചിത്രമായി പുറത്തിറങ്ങിയ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്കുശേഷം എന്ന സിനിമയിൽ ശ്രദ്ധേയമായ ഒരു കാമിയോ റോളിലൂടെ നിവിൻ പോളി മലയാള സിനിമയിലേക്കുള്ള ഒരു വൻ തിരിച്ചുവരവ് നടത്തിയത്. എന്തായാലും നയൻതാര- നിവിൻ പോളി കോമ്പോയിൽ പുറത്തിറങ്ങുന്ന ഈയൊരു ചിത്രത്തിനും പ്രേക്ഷകർക്കിടയിൽ വൻ സ്വീകാര്യത ലഭിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.