വയലറ്റ് സാരിയിൽ അധിമനോഹരിയായാണ് നയൻതാര…

8

സിനിമ പ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട തറ ജോഡിയാണ്‌ നയൻതാരയും വിഘ്‌നേശ് ശിവനും .തന്റെ ജീവിതത്തിൽ വലിയ വലിയ ഉയർച്ചകൾ ഉണ്ടായത് വിഘ്‌നേശ് ശിവൻ വന്നതിന് ശേഷം ആണെന്ന് നയൻ‌താര പല ഇന്റർവ്യൂകളിലും പറഞ്ഞിട്ടുണ്ട് .അവർ വിവാഹം കഴ്ഞ്ഞിട്ട് രണ്ട വര്ഷം ആകുന്നു ,സറഗോസിയിലൂടെ രണ്ടു കുട്ടികളുടെ മാതാപിതാക്കൾ കൂടിയാണ് ഇരുവരും .

എന്നാൽ ഇപ്പോൾ വയലറ്റ് സാരിയിൽ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയ നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും ഫോട്ടോ ആണ് സോഷ്യൽ മീഡിയയിൽ നിറയെ . നയൻതാരയുടെ കണ്ണിലെ പ്രണയം ആണ് പലരും ശ്രദ്ധിച്ചത് .വർഷങ്ങൾ നിന്ദ പ്രണയത്തിന് ശേഷം 2022 ലാണ് ഇരുവരും വിവാഹിതർ ആയത് .സിൽവർ ഒർണമെന്റ്സും മുല്ലപ്പൂവും താരത്തിന്റെ ലുക്കിനെ കൂടുതൽ മനോഹരമാക്കുന്നുണ്ട് .ഹൈ നെക്ക് ബ്ലൗസാണ് താരം അണിഞ്ഞിരുന്നത് .അധിമനോഹരിയായാണ് നയൻതാര ഫോട്ടോയിൽ പോസുചെയ്യുന്നത്. വെള്ള നിറത്തിലുള്ള ഷർട്ടും മുണ്ടുമാണ് വിഘ്നേഷിന്റെ വേഷം.

അടുത്തിടെ ആരാധകർക്കായി വിഷു ആശംസകൾ നേരാനും താരം സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. മക്കളായ ഉയിരിനും ഉലഗിനും ഒപ്പമുള്ള ചിത്രങ്ങളായിരുന്നു താരദമ്പതികൾ പങ്കുവച്ചത്. വിഷു ആശംസകൾക്കൊപ്പം, തമിഴ് പുതുവത്സരാശംസകളും നേർന്നിരുന്നു.മലയാളത്തിലേക്ക് റീ എൻട്രിക്കായി തയ്യാറെടുക്കുന്ന നയൻസ്, തന്റെ പുതിയ ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചു. നിവിൻ പോളിയുടെ നിർമ്മാണത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് ‘ഡിയർ സ്റ്റുഡന്റ്സ്’ എന്നാണ് പേരു നിശ്ചയിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ നിഴലാണ് നയൻതാര അവസാനമായി അഭിനയിച്ച മലയാളം ചിത്രം