മുഗൾ രാജാക്കാൻമാരെ സ്മരിപ്പിക്കും വിധം വസ്ത്രം അണിഞ്ഞു താരങ്ങൾ …

12

വസ്ത്രങ്ങളിൽ എന്നും ആകർഷണീയത കൊണ്ട് വരൻ എന്നും ശ്രമിക്കുന്നവർ ആണ് സിനിമ താരങ്ങൾ .താങ്കളുടെ വസ്ത്രം ഇപ്പോഴും ആകര്ഷണീയവും ഏതൊരാളെയും വിസ്മയിപ്പിക്കുന്നതും ആയിരിക്കണം എന്ന തോന്നലും അവർക്കുണ്ട് . അതിൽ മുന്നിൽ നിൽക്കുന്നതാണ് ബനാറസ് സിൽക്ക്. ഇത് എക്കാലത്തും വസ്ത്ര പ്രേമികൾക്ക് പ്രിയങ്കരമാണ്. മികച്ച സിൽക്കിലുള്ള ഹാൻ്റ് എംബ്രോയിഡറി വർക്കുകളാണ് ബനാറസ് സിൽക്കിന്റെ വേറിട്ട് നിർത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന സെലിബ്രറ്റി ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയുടെ ഹെറിറ്റേജ് ഫാഷൻ ഷോയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു കൃതി സനോൻ ധരിച്ച ബനാറസി ലെഹങ്ക. കാശിയിൽ വെച്ചു നടന്ന പരിപാടിയിലെ ഷോസ്റ്റോപ്പേഴ്സ് ആയിരുന്നു കൃതി സനോനും രൺവീർ സിങും.

ഇരുവരും അണിഞ്ഞ വസ്ത്രങ്ങൾ ബനാറസ് സിൽക്കിൽ നെയ്തെടുത്തതാണെന്ന് മൽഹോത്ര പിന്നീട് ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ട് പറയുകയുണ്ടായി. രൺവീറും കൃതിയും തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.കടും ചുവപ്പ് ബനാറസി സിൽക്ക് ലെഹങ്കയാണ് കൃതി അണിഞ്ഞിരിക്കുന്നത്. ഫുൾ സ്ലീവ് ബ്ലൗസും, ഗോൾഡൻ ബോർഡറും പാറ്റേണുകളും, പരമ്പരാഗത വധുവിനെ ഓർമ്മിപ്പിക്കത്തക്ക വണ്ണമുള്ള മാച്ചിങ് അക്സസറീസ് കൂടിയാകുമ്പോൾ ഒരു റോയൽ ലുക്ക് കിട്ടുന്നു. ചിത്രങ്ങൾ കണ്ട ആരാധകരും കൃതിയെ രാജകുമാരി എന്നു തന്നെ പറയുന്നു.

മേക്കപ്പ് ആണ് തിരഞ്ഞെടുത്തിരിക്കുന്നത്. വലിയ ചുവന്ന പൊട്ടും സ്മഡ്ജ് ചെയ്ത കൺമഷിയുമാണ് മെയ്ക്കപ്പിൽ എടുത്തു പറയേണ്ടുന്നത്.രൺവീർ സിങ് ആവട്ടെ ഡീപ്പ് പർപ്പിൾ ബനാറസി ഷിക്കാർഗ് ഷർവാണിയാണ് അണിഞ്ഞിരിക്കുന്നത്. മറ്റ് മാച്ചിങ് അക്സസറീസ് ഒന്നും തന്നെ അണിഞ്ഞിട്ടുമില്ല. ഷർവാണിയിൽ വേദിയിലേക്ക് എത്തുന്ന രൺവീർ സിങിൻ്റെ ലുക്ക് മുഗൾ രാജാക്കാൻമാരെ സ്മരിപ്പിക്കും വിധമെന്ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന ചിത്രത്തിന് ആരാധകർ കമൻ്റ് ചെയ്തിരിക്കുന്നു.