മൈക്കിൾ ജാക്സന്റെ ബയോപിക് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകൻ സന്ദീപ് ..

13

ലോകമെമ്പാടും ഉള്ളവരെ തന്റെ ചുവടുകൾ കൊണ്ടും ലൂക്ക് കൊണ്ടും ആരാധനയിൽ ആക്കിയ പോപ്പ് താരം ആണ് പ്രശസ്ത പോപ് ഗായകൻ മൈക്കിൾ ജാക്സൻ.അദ്ദേഹത്തിന്റെ സിനിമ ഇറക്കാൻ പോകുന്നു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്നത് .മൈക്കിൾ ജാക്സന്റെ ബയോപിക് ഒരുക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ മൈക്കിൾ ജാക്സനായി ആര് അഭിനയിക്കും എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

പറ്റിയ അഭിനേതാവിനെ ലഭിച്ചാൽ ഉറപ്പായും താൻ കഥയൊരുക്കുമെന്നും സന്ദീപ് റെഡ്ഡി വാങ്ക പറഞ്ഞു. ഏറ്റവും പുതിയ ചിത്രം ‘സ്പിരിറ്റി’ന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ബയോപിക്കിനെ കുറിച്ച് സംസാരിച്ചത്.സിനിമ ഹോളിവുഡിൽ ചിത്രീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.അദ്ദേഹത്തിന്റെ ജീവിതം വളരെ ഇന്ട്രെസ്റ്റിംഗ് ആണ് .അത് മാത്രം അല്ല അങ്ങനെ ഒരു ചിത്രം പുറത്തിറങ്ങിയാൽ അത് കാണുവാനും ഒരുപാട് ആളുകൾ ഉണ്ടാകും .അദ്ദേഹത്തിന്റെ ചെറുപ്പം മുതൽ സ്കൂൾ കാലഘട്ടവും പിന്നീട ഉള്ള ജീവിതവും ആണ് ചിത്രീകരിക്കാൻ ഉദ്ദേശിക്കുന്നത് .തന്റെ പ്രഫഷന് വേണ്ടി സ്വന്തം നിറം തന്നെ അദ്ദേഹം മാറ്റാനിടയായതുമെല്ലാം രസകരമായി തന്നെ ചിത്രത്തിൽ അവതരിപ്പിക്കാനാകും.അദ്ദേഹത്തിന്റെ ജീവിതം വലിയൊരു കഥയും യാത്രയും ആണ് .

അതേസമയം, മൈക്കിള്‍ ജാക്‌സന്റെ അനന്തരവൻ ജാഫർ ജാക്‌സനാണ് മൈക്കിളായി വേഷമിടുന്ന മൈക്കിള്‍ എന്ന പേരിൽ ഗ്രഹാം കിങ് ചിത്രം ഇറക്കുകയാണ് .ജനുവരി 22ന് ബയോപിക്കിന്റെ ചിത്രീകരണവും ആരംഭിച്ചിരുന്നു. ജോണ്‍ ലോഗന്‍ ആണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്.