ഡെലിവറിക്ക് ശേഷം കുഞ്ഞിന്‍റെ ചിത്രം ആദ്യമായി പങ്കുവെച്ച് സീരിയൽ താരം ജിസ്മി!

6

മലയാളി സീരിയൽ പ്രേക്ഷകർക്കിടയിൽ വളരെ വലിയ സ്ഥാനം നേടിയെടുത്ത ഒരു നടിയാണ് ജിസ്മി.വില്ലത്തി വേഷങ്ങളിലൂടെ കഴിവ് തെളിയിച്ച താരം മിനിസ്ക്രീൻ ആരാധകരുടെ മനസ്സിൽ വളരെ പെട്ടെന്നാണ് ഇടം പിടിച്ചത്. കാർത്തിക ദീപം, മഞ്ഞിൽ വിരിഞ്ഞ പൂവ് സീരിയലുകളിലൂടെയാണ് ജിസ്മിയെ ആളുകൾ കൂടുതലായും തിരിച്ചറിഞ്ഞ് തുടങ്ങിയത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡെലിവറിയുമായി ബന്ധപ്പെട്ട് താരം സീരിയലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ഈയൊരു സമയത്തും ഇൻസ്റ്റാഗ്രാം റീലുകളിലൂടെ ഡാൻസ് കളിച്ച് ജിസ്മി ആരാധകർക്കിടയിൽ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു. കൂടാതെ ഡെലിവറി റൂമിലേക്കുള്ള യാത്രയിലും ജിസ്മി കിടിലൻ ഡാൻസ് ചെയ്തു കൊണ്ടാണ് പോയത്.അതിന് പിന്നാലെ തനിക്കൊരു ആൺകുഞ്ഞ് പിറന്നു എന്ന സന്തോഷ വാർത്തയും ജിസ്മി പുറത്തു വിട്ടിരുന്നു.

ഡെലിവറിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പറഞ്ഞു കൊണ്ടാണ് കുഞ്ഞതിഥിയെ ജിസ്മി ആരാധകർക്കായി പരിചയപ്പെടുത്തിയത്. മൂന്ന് മണിക്കൂർ വേദന അനുഭവിച്ച് നോർമൽ ഡെലിവറിയിലൂടെ കുഞ്ഞിന് ജന്മം നൽകിയതിന്റെ അനുഭവങ്ങളും താരം പേജിലൂടെ പങ്കുവെക്കുന്നുണ്ട്.

പ്രസവ സമയത്ത് തനിക്ക് ആത്മവിശ്വാസം പകർന്ന ഡോക്ടർ മണി ജോർജ്, ഭർത്താവ് മിഥുൻ എന്നിവർക്കും ജിസ്മി പ്രത്യേകം നന്ദി അറിയിക്കുന്നുണ്ട്. എന്തായാലും അമ്മയായതിന് ശേഷം ജിസ്മി എപ്പോൾ സീരിയൽ രംഗത്തേക്ക് വീണ്ടും തിരിച്ചെത്തുമെന്നാണ് താരത്തിന്‍റെ ആരാധകർ കാത്തിരിക്കുന്നത്.