10 ദിവസം കൊണ്ട് 100 കോടി…

17

സംവിധായകൻ ബ്ലെസ്സി, നടൻ പൃഥ്വിരാജിനെ നായകനാക്കി പുറത്തിറങ്ങിയ ഏറ്റവും പുതിയ മലയാള സിനിമയാണ് ആടു ജീവിതം. നജീബ് എന്ന യുവാവിൻ്റെ മറുനാടൻ ദുരിത ജീവിതത്തെ ആസ്പദമാക്കി കഥാകൃത്ത് ബെന്യാമിൻ പുറത്തിറക്കിയ ആടു ജീവിതം എന്ന പുസ്തകത്തിൻ്റെ ഉള്ളടക്കം പകർന്നു കൊണ്ട് സംവിധായകൻ ബ്ലെസ്സി – പൃഥ്വിരാജ് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ ചിത്രം മലയാളത്തിന് പുറമെ തമിഴ് കന്നഡ തെലുങ്ക് ഹിന്ദി പതിപ്പുകളും റിലീസ് ചെയ്തിരുന്നു.

ആദ്യ ദിവസം തന്നെ ജനങ്ങളുടെ മനസ്സ് കീഴടക്കാൻ ചിത്രത്തിന് കഴിഞ്ഞു. റിലീസ് ചെയ്ത് പത്ത് ദിവസം കൊണ്ട് തന്നെ ആടു ജീവിതം 100 കോടി ഇന്ത്യൻ രൂപയാണ് നേടിയത്. ഇപ്പോഴും ഹൗസ് ഫുൾ ആയി തീയേറ്ററുകളിൽ പ്രദർശിപ്പിച്ചു കൊണ്ടിരിക്കുന്ന സിനിമ ഗൾഫ് രാജ്യങ്ങളിലും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

10 ദിവസം കൊണ്ട് 100 കോടി കടന്ന ആദ്യ മലയാള സിനിമ എന്ന നിലയിൽ മുന്നിൽ എത്തിയിരിക്കുകയാണ് ആടു ജീവിതം. അടുത്തിടെ പുറത്തിറങ്ങിയ മഞ്ഞുമൽ ബോയ്സ് 225 കോടി നേടി മലയാള സിനിമ മേഖലയിൽ മുന്നിൽ നിൽക്കുമ്പോൾ ഇനി വരും ദിവസങ്ങളിലെ കണക്കുകൾ നോക്കിയാൽ ആടു ജീവിതം 225 കോടിയിൽ കൂടുതൽ നേടുമെന്നാണ് വിലയിരുത്തുന്നത്.