മലയാളികളുടെ പ്രിയ നടൻ മോഹൻലാലിന്റെ മകളാണ് മായ മോഹൻലാൽ. അധികം ലൈം ലൈറ്റിലേക്ക് വരാൻ താല്പര്യപ്പെടാത്ത മായ ഇപ്പോൾ തന്റെ യാത്രകളോടുള്ള ഇഷ്ടം ഒരു അഭിമുഖത്തിൽ പങ്കുവെച്ചതാണ് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്. തനിക്ക് ഇഷ്ടമുള്ള കാര്യങ്ങളെക്കുറിച്ചും യാത്രകളെ കുറിച്ചുമെല്ലാം മായ ആ അഭിമുഖത്തിനിടെ പങ്കു വെച്ചു.
മായയുടെ സഹോദരൻ പ്രണവ് മോഹൻലാലും യാത്രകളോട് വളരെയധികം താല്പര്യമുള്ള ഒരാളാണ്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം വർഷങ്ങൾക്കുശേഷം തിയേറ്ററുകളിൽ മികച്ച രീതിയിൽ പ്രേക്ഷക പ്രതികരണം നേടി ഓടുമ്പോഴും യാത്രയോടുള്ള ഇഷ്ടം മാറ്റി വക്കുന്നില്ല പ്രണവ് മോഹൻലാൽ. ഇപ്പോൾ ഊട്ടിയിൽ തന്റെ അവധി ദിനങ്ങൾ ആസ്വദിക്കുകയാണ് താരം.
സാധാരണയായി അഭിമുഖങ്ങൾക്കൊന്നും അധികം താല്പര്യം പ്രകടിപ്പിക്കാത്ത മായ, ലിഡിയ എന്ന ട്രാവൽ വ്ലോഗറുമായി നടത്തിയ അഭിമുഖത്തിലാണ് യാത്രകളോടുള്ള തന്റെ പ്രണയം തുറന്ന് പറയുന്നത്. യാത്രകളോട് മാത്രമല്ല കവിതകളിലും, മായ തന്റേതായ കൈയ്യൊപ്പ് പതിപ്പിച്ചു കഴിഞ്ഞു. മായ എഴുതിയ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന കവിത സോഷ്യൽ മീഡിയയിലെല്ലാം വളരെയധികം ചർച്ച ചെയ്യപ്പെട്ടതാണ്. മായ കൂടുതലായി ആസ്വദിച്ച യാത്രകളിൽ ഒന്ന് തായ്‌ലാൻഡിലേക്ക് ഉള്ളതായിരുന്നുവെന്നും, പോകാൻ ഇനിയും ഏറെ ആഗ്രഹിക്കുന്ന സ്ഥലങ്ങൾ ജപ്പാനും, ഇറ്റലിയുമാണെന്നും ഈയൊരു അഭിമുഖത്തിൽ പറയുന്നുണ്ട്.