ലിപ്സ്റ്റിക്കുകള്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ..

15

മേക്കപ്പ് ചെയ്യുമ്പോൾ പ്രധാനപ്പെട്ട ഒരുഘടകം ആണ് ലിപ്സ്റ്റിക്ക് .പലർക്കും ലിപ്സ്റ്റിക്ക് ഇല്ലാതെ പുറത്തിറങ്ങാൻ തന്നെ മടിയാണ് പുരട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ചുണ്ടുകള്‍ നന്നായി മോയ്‌സ്ചറൈസ് ചെയ്യുകയാണ് ആദ്യപടി. ശേഷം ലിപ്‌ലൈനര്‍ ഉപയോഗിക്കുക. ശേഷം ചുണ്ടിന്റെ മധ്യഭാഗത്തുനിന്ന് വശങ്ങളിലേക്ക് ലിപ്സ്റ്റിക് പുരട്ടുക. ചുണ്ടിന് തിളക്കം കൂട്ടാന്‍ ലിപ്‌ഗ്ലോസും ഉപയോഗിക്കാം.

പതിവായി ലിപ്സ്റ്റിക് ഉപയോഗിക്കുന്നവര്‍ ചുണ്ടിന്റെ ആരോഗ്യം ശ്രദ്ധിക്കണം. ഗുണമേന്മയുള്ള ലിപ്സ്റ്റിക്കുകള്‍ തിരഞ്ഞെടുക്കുക. രാത്രി ക്ലെന്‍സര്‍ ഉപയോഗിച്ച് ചുണ്ടില്‍നിന്ന് ലിപ്സ്റ്റിക് നീക്കംചെയ്യുക. ലിപ് ബാമും ലിപ് സ്ലീപ്പിങ് മാസ്‌കും ഉപയോഗിക്കാം. ചുണ്ടുകളിലെ വരണ്ട ചര്‍മം നീക്കംചെയ്യാന്‍ ലിപ്‌സ്‌ക്രബ് ഉപയോഗിക്കുക. ചുണ്ടുകളുടെ വരള്‍ച്ച തടയാന്‍ ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക.തിളക്കം കുറവുള്ള ഡാര്‍ക്ക് ഷേഡ് ലിപ്സ്റ്റിക് ഫോര്‍മല്‍ വസ്ത്രങ്ങളില്‍ മുഖത്തെ കൂടുതല്‍ സുന്ദരമാക്കും. ആഘോഷാവസരങ്ങളില്‍ തിളക്കം തോന്നിക്കുന്ന ലിപ്സ്റ്റിക്കുകളാണ് നല്ലത്.

ഇതിനായി ഇഷ്ടമുള്ള ഷേഡിനൊപ്പം ലിപ്‌ഗ്ലോസും ഉപയോഗിക്കാം. പിങ്ക്, മെറൂണ്‍ നിറങ്ങളിലുള്ള ലിപ്സ്റ്റിക്കുകള്‍ പൊതുവെ ഏത് നിറത്തിലുള്ള വസ്ത്രങ്ങള്‍ക്കൊപ്പവും ഇണങ്ങും. ലിപ്സ്റ്റിക് പുരട്ടും മുമ്പ് ചുണ്ടില്‍ ലിപ് ബാം തേക്കുന്നത് കൂടുതല്‍നേരം നിറം ചുണ്ടില്‍ നിലനില്‍ക്കാന്‍ സഹായിക്കും.മഗ്നീഷ്യം, ക്രോമിയം, ലെഡ് തുടങ്ങിയവ അടങ്ങിയ ലിപ്സ്റ്റിക് പതിവായി ഉപയോഗിക്കുന്നത് ചുണ്ടുകളുടെ ആരോഗ്യത്തെ ബാധിച്ചേക്കും. അതുകൊണ്ട് ലിപ്സ്റ്റിക് വാങ്ങുമ്പോള്‍ ഈ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ടോ എന്ന ശ്രദ്ധിക്കുന്നത് ഗുണംചെയ്യും.