കേരള സ്റ്റോറി വിവാദങ്ങൾ തുടരുമ്പോൾ!

7

വളരെയധികം വിവാദങ്ങള്‍ സൃഷ്ടിച്ച ഒരു സിനിമയായിരുന്നു കേരള സ്റ്റോറി. സിനിമ ഇറങ്ങിയത് മുതൽ നിരവധി ആരോപണങ്ങൾക്ക് വിവാദമായ കേരള സ്റ്റോറി ഇപ്പോഴും ഓ ടി ടി യിലും, ദൂരദർശൻ ഉൾപ്പെടെയുള്ള ചാനലുകളിലും പ്രദർശിപ്പിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദൂരദർശനിൽ കേരള സ്റ്റോറി പ്രദർശിപ്പിച്ചതിനെ തുടർന്ന് ഒരുപാട് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത്.

കേരള മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉൾപ്പെടെയുള്ള ഒരു വലിയ വിഭാഗം ആൾക്കാർ ഇപ്പോഴും സിനിമയ്ക്ക് എതിരാണ്. മതസ്പർദ്ധ വളർത്തിക്കൊണ്ട് കേരളത്തെ വളരെ മോശമായ രീതിയിൽ ചിത്രീകരിക്കുന്നു എന്നതാണ് ഇത്തരം വിവാദങ്ങൾക്കുള്ള പ്രധാന കാരണം.

ഒരുപാട് വിവാദപരമായ വാർത്തകൾക്ക് തുടക്കം കുറിച്ച കേരള സ്റ്റോറി സുദീപ്തോ സെൻ ആണ് സംവിധാനം ചെയ്തിട്ടുള്ളത്. വിപുൽ ഷായാണ് ചിത്രത്തിന്‍റെ നിർമ്മാതാവ്.യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തി ചിത്രീകരിച്ചിരിക്കുന്നു എന്ന് അവകാശപ്പെടുന്ന സിനിമയുടെ പശ്ചാത്തലം കേരളത്തിൽ നിന്നും ഐ എസിൽ ചേരാൻ ഇസ്ലാം മതം സ്വീകരിച്ചു പോകുന്ന നാല് യുവതികളുടെ കഥയാണ്.വിവാദങ്ങൾ കത്തി പടരുമ്പോഴും കേരള സ്റ്റോറി ഇപ്പോഴും പല ചാനലുകളിലും, ഓ ടീ ടി പ്ലാറ്റ്ഫോമുകളിലുംപ്രദർശിപ്പിക്കപ്പെടുന്നു എന്നത് എടുത്തു പറയേണ്ട വസ്തുത തന്നെയാണ്.