ഇത്തവണ ബീഫ് വിവാദത്തിൽ അകപ്പെട്ട് കങ്കണ!

5

ബോളിവുഡിൽ തന്‍റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് കങ്കണ റനൗട്ട്. ഒരു നടി എന്നതിൽ ഉപരി ഇത്തവണത്തെ ഇലക്ഷന് ബിജെപി സ്ഥാനാർത്ഥിയായും കങ്കണ മത്സരിക്കുന്നുണ്ട്. അതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമായിരുന്നു നേതാജി കുടുംബം കങ്കണക്ക് എതിരെ രംഗത്ത് എത്തിയത്.

സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നു എന്ന പരാമർശത്തിന് എതിരെയായിരുന്നു നേതാജി കുടുംബം രംഗത്തെത്തിയത് . സ്വന്തം രാഷ്ട്രീയ അഭിലാഷങ്ങൾക്കായി കാര്യങ്ങളെ വളച്ചൊടിക്കുകയാണ് കങ്കണ ചെയ്യുന്നത് എന്നാണ് നേതാജിയുടെ ചെറു മകൻ ചന്ദ്രകുമാർ ബോസ് തന്റെ എക്സ് അക്കൗണ്ട് വഴി ട്വീറ്റ് ചെയ്തത് .

ആ ഒരു വിവാദം ഒന്ന് കെട്ടടുങ്ങുമ്പോഴാണ് കങ്കണയുമായി ബന്ധപ്പെട്ട ബീഫ് വിവാദം വീണ്ടും കത്തി പടരുന്നത്. താൻ ബീഫ് ഉൾപ്പെടെയുള്ള യാതൊരു മാംസാഹാരങ്ങളും കഴിക്കാറില്ല എന്നാണ് കങ്കണയുടെ വാദം. അതിന് പിന്നാലെയാണ് കങ്കണ ബീഫ് കഴിക്കാൻ ഇഷ്ടപ്പെടുന്നു എന്ന് പറയുന്ന ചർച്ചയുടെ ഒരു ഭാഗം മാധ്യമപ്രവർത്തകനായ മുഹമ്മദ് സുബൈർ പുറത്തു വിട്ടിട്ടുള്ളത്.

ബിജെപി സ്ഥാനാർത്ഥിയും നടിയുമായ കങ്കണ അവകാശപ്പെടുന്നത് താൻ ഹിന്ദുമതത്തെ വളരെയധികം പവിത്രമായി കാണുന്നുവെന്നും അതുകൊണ്ടുതന്നെ ബീഫ് കഴിക്കാത്തതിൽ അഭിമാനിക്കുന്നു എന്നുമാണ്. കൂടാതെ കഴിഞ്ഞ 10 വർഷമായി യോഗയും, ആയുർവേദ രീതികളുമാണ് ജീവിതത്തിൽ പിന്തുടരുന്നത് എന്നും കങ്കണ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പറയുന്നുണ്ട്. ഇതെല്ലാം അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് എന്ന് തെളിയിച്ചു കൊണ്ടുള്ള വീഡിയോ ഉൾപ്പെടെയുള്ള പോസ്റ്റാണ് മുഹമ്മദ് സുബൈർ ട്വീറ്റായി ഇപ്പോൾ പങ്കു വെച്ചിട്ടുള്ളത്.