മാളികപ്പുറത്തിന് ശേഷം ഉണ്ണി മുകുന്ദൻ്റെ രണ്ടാമത്തെ ചിത്രമായ ‘ജയ്ഗണേഷ് ‘ ഏപ്രിൽ 11ന് തിയേറ്ററിൽ എത്തുകയാണ്. ട്രെയിലർ പുറത്തിറങ്ങിയതോടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായാണ് പ്രേക്ഷകർ ജയ്ഗണേഷിനെ കാണുന്നത്. ഈ ചിത്രത്തിൽ പ്രധാന കഥാപാത്രമായെത്തുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ്. ആ കഥാപാത്രത്തിൽ ചിലതൊക്കെ എൻ്റെ ജീവിതവുമായി ബന്ധമുണ്ടെന്നും, എന്നാൽ ഭിന്നശേഷിക്കാരായ ആളുകളുടെ അവസ്ഥകൾ കൂടുതൽ അറിയാൻ സാധിച്ചെന്നും ഉണ്ണി മുകുന്ദൻ പറയുകയുണ്ടായി.
ചെറിയ പ്രായം തൊട്ടേ ക്രിക്കറ്റിനോട് താൽപര്യമുണ്ടായിരുന്ന താരത്തിൻ്റെ വിശേഷങ്ങളും, ബൈക്ക് വാങ്ങാനുള്ള കാര്യങ്ങളും താരം ഇൻ്റർവ്യൂയിൽ പറയുകയുണ്ടായി. പണ്ടു തൊട്ടേ സിനിമയോട് വലിയ താൽപര്യമായിരുന്നെന്നും താരം പറയുകയുണ്ടായി. കുടുംബത്തെ ഒരു പാട് സ്നേഹിക്കുന്ന താരത്തിന് ഒറ്റവാക്കിൽ അച്ഛനെയും അമ്മയെയും കുറിച്ച് പറയാൻ പറ്റില്ലെന്നാണ് താരം പറയുന്നത്.