കമലഹാസൻ ചിത്രം ഇന്ത്യൻ 2 ചിത്രീകരണം പൂർത്തിയായി!

10

ഉലക നായകൻ കമലഹാസനെ നായകനാക്കി തമിഴ് സംവിധായകൻ ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യൻ 2. നിലവിൽ സിനിമയുടെ ചിത്രീകരണം പൂർണ്ണമായും പൂർത്തിയായി കഴിഞ്ഞു. പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ജൂണിൽ റിലീസിന് എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2 നിർമ്മിക്കുന്നത് ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ റെഡ് ജയിന്റ് മൂവീസ്, സുഭാസ്കരൻ എന്നിവർ ചേർന്നാണ്. കമലഹാസൻ നായകനായി എത്തിയ ഇന്ത്യൻ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2.

നാട്ടിൽ നടക്കുന്ന അഴിമതികൾക്കെതിരെ ഒറ്റയാൾ പോരാട്ടം നടത്തുന്ന ഒരാളുടെ ജീവിതമാണ് ഇന്ത്യൻ 2 വിലൂടെ ശങ്കർ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. തമിഴ് ഹിറ്റ് സംഗീത സംവിധായകൻ അനിരുദ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്.

കമലഹാസനെ കൂടാതെ എസ് ജെ സൂര്യ, വിജയ് സേതുപതി,കാജൽ അഗർവാൾ, സിദ്ധാർദ്ധ്, രാഹുൽ പ്രീത് സിംഗ് എന്നിങ്ങനെ ഒരു നീണ്ട താരതയും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.തമിഴ് അല്ലാതെ തെലുങ്കിലും, ഹിന്ദിയിലും ചിത്രം തിയേറ്ററുകളിൽ എത്തുന്നതാണ്. എന്തായാലും ഇന്ത്യൻ എന്ന സിനിമയ്ക്ക് ലഭിച്ച വിജയം ബ്രഹ്മാണ്ഡ ചിത്രമായ ഇന്ത്യൻ 2 വിലും തുടരുമെന്നാണ് ആരാധകരുടെ അഭിപ്രായം.