ഇൻസ്റ്റാഗ്രാം റീലുകളിലൂടെ മലയാളികൾക്ക് വളരെയധികം സുപരിചിതമായ താരമാണ് ഗ്രീഷ്മ ബോസ്. കാലികപ്രസക്തിയുള്ള സാമൂഹിക വിഷയങ്ങളെ തമാശ രീതിയിൽ അവതരിപ്പിക്കുന്നതിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. താരത്തിന്‍റെ റീലുകൾക്ക് കീഴിൽ സിംഗിൾ ആണോ എന്ന ചോദ്യം ഫോളോവേഴ്സ് സ്ഥിരമായി ചോദിക്കാറുണ്ട്.
എന്നാൽ അതിനെല്ലാം ഉള്ള ഉത്തരമായി തന്‍റെ മൂന്ന് വർഷത്തെ പ്രണയം തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്രീഷ്മ ബോസ് ഇപ്പോൾ. കൂടാതെ പ്രണയം വിവാഹത്തിലെത്തിയതിനെപ്പറ്റിയും പറയുന്നുണ്ട്.താരത്തിന്‍റെ റീലുകളിലെ പ്രധാന വിഷയം തന്നെ വിവാഹം കഴിയാതെ വീട്ടിലിരിക്കുന്ന സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചായിരുന്നു.
അതിനാൽ തന്നെ ഗ്രീഷ്മ വിവാഹം കഴിക്കാൻ താല്പര്യപ്പെടുന്നില്ലേ എന്നതായിരുന്നു ഫോളോവേഴ്സിന്‍റെ സംശയവും. നീണ്ടനാളത്തെ പ്രണയത്തിന് ഒടുവിലാണ് ഗ്രീഷ്മ വിവാഹത്തിന് ഒരുങ്ങുന്നത്. അതുമായി ബന്ധപ്പെട്ട പെണ്ണുകാണൽ ചടങ്ങെല്ലാം താരം ഇൻസ്റ്റാഗ്രാം പേജിലൂടെ ഫോളോവേഴ്‌സിനായി പങ്കു വയ്ക്കുകയും ചെയ്തിരുന്നു.അഖിൽ വിദ്യാധർ എന്നാണ് ഗ്രീഷ്മയുടെ ഭാവി വരന്‍റെ പേര്. ലൗവ് അറ്റ് ഫസ്റ്റ് സൈറ്റിലൂടെ അല്ല തങ്ങൾ പ്രണയത്തിൽ ആയതെന്നും ഒരുപാട് സമയത്തിനു ശേഷം എടുത്ത തീരുമാനമാണ് വിവാഹമെന്നും ഇൻസ്റ്റാഗ്രാം പേജിലൂടെ ഗ്രീഷ്മ പറഞ്ഞിട്ടുണ്ട്.ഇവരുടെ വിവാഹ തിയ്യതി ഇതു വരെ നിശ്ചയിച്ചിട്ടില്ല.