സോഷ്യൽ മീഡിയ ഇൻഫ്ലുവേഴ്സിന് ഇടയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ശ്രദ്ധ പിടിച്ചുപറ്റിയ വ്യക്തിയാണ് ഗ്ലാമി ഗംഗ. ഇപ്പോൾ താൻ നേരിടേണ്ടിവന്ന ഒരു അസുഖത്തെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഗ്ലാമി ഗംഗ. പ്രധാനമായും മേക്കപ്പ് സംബന്ധമായ കാര്യങ്ങളും, ബ്യൂട്ടി ടിപ്സുമാണ് ഗ്ലാമി ഗംഗ തന്റെ യൂട്യൂബ് ചാനലിലൂടെ ഫോളോവേഴ്സിനായി പങ്കുവയ്ക്കുന്നത്. അതോടൊപ്പം പേഴ്സണൽ ജീവിതത്തിലെ ചില അനുഭവങ്ങളും, വിശേഷങ്ങളും ഗ്ലാമി ഗംഗ ഇടയ്ക്കൊക്കെ പങ്കുവെക്കാറുണ്ട്.
ഇപ്പോൾ തനിക്ക് ജീവിതത്തിൽ നേരിടേണ്ടിവന്ന ഒരു അസുഖത്തെപ്പറ്റിയാണ് അവർ തുറന്നു പറഞ്ഞിരിക്കുന്നത്. തുടക്കത്തിൽ മുഖത്താകെ കുരുക്കൾ പരന്നു വെന്നും അതിനെ തുടർന്ന് ഡർമറ്റോളജിസ്റ്റിനെ കാണേണ്ടിവന്നുവെന്നും അവർ സോഷ്യൽ മീഡിയയിൽ പറയുന്നുണ്ട്. ആദ്യമൊക്കെ ഹോർമോണൽ ഇമ്പാലൻസ് മൂലം സംഭവിക്കുന്ന ഒരു കാര്യം മാത്രമാണെന്നാണ് താൻ അതിനെ കരുതിയതെന്നും, എന്നാൽ പിന്നീട് ഭക്ഷണം കഴിക്കുമ്പോൾ വയറുവേദന ഉണ്ടായി തുടങ്ങിയെന്നും ഗംഗ പോസ്റ്റിലൂടെ വ്യക്തമാക്കുന്നു.
പച്ചവെള്ളം കുടിച്ചാൽ പോലും ദഹിക്കാത്ത അവസ്ഥ വന്നതോടെ കാര്യം കുറച്ചു കുഴപ്പത്തിലാണെന്ന് മനസ്സിലാക്കി. മുഖത്തെ കുരുക്കളുടെ കാര്യം പറഞ്ഞ് ഡെർമറ്റോളജിസ്റ്റിനെ സമീപിച്ചപ്പോൾ ചിലപ്പോൾ മേക്കപ്പ് പ്രോഡക്റ്റ് ഉപയോഗിക്കുന്നത് കൊണ്ടായിരിക്കും എന്നാണ് അവർ പറഞ്ഞത്. പിന്നീട് ഒരു സുഹൃത്തിന്റെ സഹായത്തോടെ ഗ്യാസ്ട്രോളജിസ്റ്റിനെ കണ്ടപ്പോഴാണ് ഐ ബി എസ് എന്ന രോഗാവസ്ഥയാണ് തനിക്കുള്ളത് എന്ന് തിരിച്ചറിയുന്നത്.
കുടലിന്റെ പ്രവർത്തനം ശരിയായ രീതിയിൽ സംഭവിക്കാത്തത് കൊണ്ട് ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് ഇത്. പ്രോബയോട്ടിക് അടങ്ങിയ ഉൽപ്പന്നങ്ങളും വെജിറ്റബിൾസും, ഫ്രൂട്ട്സുമെല്ലാം ധാരാളം കഴിച്ചുകൊണ്ട് തന്നെ ഒരു പരിധിവരെ ഈ അസുഖത്തെ തന്റെ ശരീരത്തിൽ നിന്നും ഒഴിവാക്കാൻ സാധിച്ചുവെന്നും ഗ്ലാമി ഗംഗ പോസ്റ്റിലൂടെ പറയുന്നുണ്ട്.