പ്രണവിൻ്റെ നായികാ സ്വപ്നവുമായി ഗായത്രി സുരേഷ്.

6

2015 ൽ ജമ്നാ വ്യാപാരി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന താരമാണ് ഗായത്രി സുരേഷ്. പിന്നീട് മലയാളത്തിലും തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിക്കുകയുണ്ടായി. ചെറിയൊരു ഇടവേളയ്ക്ക് ശേഷം താരത്തിൻ്റെ ബദൽ എന്ന ചിത്രം ഏപ്രിൽ 5 ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്.

ചിത്രത്തിൻ്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഇൻറർവ്യൂകളിൽ താരം പങ്കുവെച്ച വിശേഷമാണ് വൈറലായി മാറുന്നത്. നിരവധി ട്രോളുകൾ ഏറ്റുവാങ്ങിയിട്ടുള്ള ഗായത്രി ഏറ്റവും കൂടുതൽ ട്രോളുകൾ കേൾക്കേണ്ടി വന്നത് പ്രണവ് മോഹൻലാലിൻ്റെ വിഷയവുമായി ബന്ധപ്പെട്ടായിരുന്നു. പ്രണവ് മോഹൻലാലിനെ താൻ പ്രണയിക്കുന്നു എന്ന കാര്യം ഒരു അഭിമുഖത്തിൽ പറഞ്ഞതോടെ ഗായത്രിക്ക് ടോളുകളുടെ പൂരമായിരുന്നു. എന്നാൽ ഇപ്പോൾ അഭിമുഖത്തിൽ പ്രണവിനോടുള്ള ക്രഷിനെ കുറിച്ച് ചോദിച്ചപ്പോൾ, പ്രണവിനോട് ഇഷ്ടമുണ്ടെന്നും, ഒരു സൗഹൃദമെങ്കിലും വേണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും താരം പറയുകയുണ്ടായി.

പ്രണവിൻ്റെ കൂടെ വർക്ക് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ എന്ന് എനിക്ക് വലിയ ആഗ്രഹമുണ്ട്. വില്ലത്തി റോളുകൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഗായത്രിയോട് അവതാരിക പ്രണവിന് വില്ലനാകാനാണ് ഇഷ്ടമെന്ന് ഇപ്പോൾ പറയുകയുണ്ടായെന്നും, രണ്ടു പേരും ഇതിൽ ഒരേ പോലെ കാണുന്നതും വലിയൊരു കാര്യമാണെന്നും അവതാരിക പറഞ്ഞപ്പോൾ,രിക്കുകയാണ്ഗായത്രി. പ്രണവിൻ്റെ വർഷങ്ങൾക്ക് ശേഷം എന്തായാലും കാണുമെന്നും താരം പറയുകയുണ്ടായി.