വർഷങ്ങൾക്ക് ശേഷത്തിനു പുറകിലെ കോസ്റ്റ്യൂം കഥ!

9
The film features Nivin Pauly, Dhyan Sreenivasan and Pranav Mohanlal in main roles.

വിഷു,ഈദ് ചിത്രമായി പുറത്തിറങ്ങിയ വർഷങ്ങൾക്ക് ശേഷം തീയേറ്ററുകളിൽ വൻ ഓളമാണ് ഇപ്പോൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിനീത് ശ്രീനിവാസൻ രചനയും, സംവിധാനവും നിർവഹിച്ച് ധ്യാൻ ശ്രീനിവാസനും, പ്രണവ് മോഹൻലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമയാണ് വർഷങ്ങൾക്ക് ശേഷം. ഇപ്പോഴിതാ സിനിമയിലെ കോസ്റ്റ്യൂമിനെ പറ്റിയും വളരെ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടന്നു കൊണ്ടിരിക്കുന്നത്. അതേപ്പറ്റിയുള്ള തന്റെ അഭിപ്രായം തുറന്നു പറയുകയാണ് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനർ ദിവ്യ ജോർജ്.

ഇതിന് മുൻപും വിനീത് ശ്രീനിവാസൻ ചിത്രമായ ഹൃദയത്തിൽ ദിവ്യ വിനീതിനോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിനീതിന്റെ മനസ്സിലുള്ള കോസ്റ്റ്യൂം ഐഡിയാസ് വളരെ എളുപ്പത്തിൽ തനിക്ക് മനസ്സിലാക്കാൻ സാധിക്കുമെ ന്നാണ് ദിവ്യ പറയുന്നത്. 1960കളിലെ കഥ പറയുന്ന ചിത്രത്തിലെ കഥാപാത്രങ്ങൾക്ക് അനുയോജ്യമായ കോസ്റ്റും തിരഞ്ഞെടുക്കുമ്പോഴും വളരെയധികം ശ്രദ്ധ നൽകേണ്ടിയിരുന്നു.

അന്നത്തെ കാലഘട്ടം തൊട്ട് ഇന്നുവരെയുള്ള കാലഘട്ടത്തെ മനോഹരമായി കാണിക്കുന്നതിൽ കോസ്റ്റ്യൂമിനും വളരെ വലിയ ഒരു പങ്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഫാഷൻ ട്രെൻഡുകൾ പുനസൃഷ്ടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല. കഥാപാത്രങ്ങൾക്ക് ആവശ്യമായ രീതിയിൽ വിനീത് അഭിപ്രായപ്പെട്ടത് അനുസരിച്ച് പച്ച, ചുവപ്പ് നിറങ്ങൾക്ക് പ്രാധാന്യം നൽകി കൊണ്ടാണ് കൂടുതലായും സിനിമയിലെ കോസ്റ്റ്യൂമുകൾ ഡിസൈൻ ചെയ്തിട്ടുള്ളത് എന്നും ദിവ്യ പറയുന്നു. എന്തായാലും സിനിമയിലെ കഥാപാത്രങ്ങളെ കുറിച്ച് മാത്രമല്ല അവർ ധരിച്ച കോസ്റ്റ്യൂമുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെ വലിയ ചർച്ചകൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.