എമ്പുരാൻ അടുത്തഘട്ട ഷൂട്ടിംഗ് തിരുവനന്തപുരത്ത് !

9

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ. ചിത്രത്തിന്റെ ഫസ്റ്റ് പാർട്ട് ലൂസിഫറിന് വൻ വരവേൽപ്പാണ് മലയാളി പ്രേക്ഷകർക്കിടയിൽ ലഭിച്ചത്. നിലവിൽ ചെന്നൈയിലാണ് ഇമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരുന്നത്. എന്നാൽ അത് പൂർത്തിയായെന്നും അടുത്തഘട്ടം തിരുവനന്തപുരത്ത് ആയിരിക്കും ഉണ്ടാവുക എന്നും പൃഥ്വിരാജ് അറിയിച്ചു.

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷമാണ് പൃഥ്വിരാജ് മോഹൻലാൽ കൂട്ടുകെട്ടിൽ എമ്പുരാൻ റിലീസിനായി ഒരുങ്ങുന്നത്. അതുകൊണ്ടുതന്നെ ചിത്രവുമായി ബന്ധപ്പെട്ട എല്ലാ അപ്ഡേറ്റുകളും ആരാധകർക്കിടയിൽ വലിയ ചർച്ചകൾ സൃഷ്ടിക്കാറുണ്ട്. ലൂസിഫറിൽ ഒരു പ്രധാന കഥാപാത്രത്തെ പൃഥ്വിരാജും അവതരിപ്പിച്ചിട്ടുണ്ട്.

ലൂസിഫറിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മലയാളികളെ വിസ്മയിപ്പിച്ച മോഹൻ ലാൽ എമ്പുരാനിൽ തീർത്തും വ്യത്യസ്തമായ ഒരു ലുക്കിലാണ് എത്തുക എന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ ചിത്രത്തിന്റെ അവസാന ഭാഗത്ത് കാണുന്ന ഖുറേഷി എബ്രാഹാമിന്റെ പൂണ്ടു വിളയാട്ടം തന്നെയായിരിക്കും എമ്പുരാനിൽ മോഹൻലാലിലൂടെ കാണാൻ സാധിക്കുക എന്നതാണ് മറ്റൊരു പക്ഷം പറയുന്നത്. 150 കോടി ക്ലബിൽ ഇടം പിടിച്ച ചിത്രമാണ് ലൂസിഫർ.