ജനപ്രിയ താരങ്ങളിൽ മാർച്ച് മാസത്തിൽ ആര് മുന്നിലെത്തി?

9

മലയാളി പ്രേക്ഷകർക്കിടയിൽ അവരുടെ പ്രിയ നായകന്മാർക്ക് എന്നും സ്ഥാനം മുന്നിൽ തന്നെയാണ്. എന്നിരുന്നാലും ഓരോ മാസവും ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ താരം ആരാണെന്ന് അറിയാൻ ആകാംക്ഷ ഉണ്ടായിരിക്കും എല്ലാവർക്കും. പ്രത്യേകിച്ച് ഈയൊരു വർഷത്തിന്റെ തുടക്കം മുതൽ മികച്ച സിനിമകളാണ് മലയാളത്തിൽ ഇറങ്ങിയതെല്ലാം. ഇവയിൽ തന്നെ മിക്ക ചിത്രങ്ങളും 100 കോടി ക്ലബ്ബിൽ കയറുകയും ചെയ്തു.

അതുകൊണ്ടുതന്നെ നടന്മാർക്കിടയിൽ വലിയ രീതിയിലുള്ള മത്സരമാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഈ മാസത്തെ മികച്ച നടന്മാരുടെ ലിസ്റ്റ് പുറത്ത് വിട്ടിരിക്കുകയാണ് മീഡിയ കൺസൾട്ടിംഗ് കമ്പനിയായ ഓർമാക്സ്.ഓരോ മാസവും മുന്നിട്ട് നിൽക്കുന്ന നായകന്മാരുടെ ലിസ്റ്റ് കമ്പനി പുറത്തുവിടാറുണ്ട്. ഭ്രഹ്മ യുഗത്തിന്റെ മഹാവിജയത്തിൽ ഫെബ്രുവരി മാസത്തിൽ മുന്നിലെത്തിയ താരം മമ്മൂട്ടി ആയിരുന്നു.

– ബ്രഹ്മയുഗത്തോട് ഒപ്പം തന്നെ മമ്മൂട്ടിയുടെ വരാനിരിക്കുന്ന ടർബോ കൂടി പരിഗണിച്ചാണ് ഇത്തരത്തിലുള്ള ഒരു റിപ്പോർട്ട് കമ്പനി തയ്യാറാക്കിയിട്ടുള്ളത്. എന്നാൽ മാർച്ച് മാസത്തെ റിപ്പോർട്ടിലും മമ്മൂട്ടി തന്നെയാണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുള്ളത്. നിലവിൽ രണ്ടാം സ്ഥാനം നിലനിർത്തുന്നത് മോഹൻലാലാണ്.

നേര് സിനിമ പുറത്തിറങ്ങിയ ജനുവരി മാസത്തിൽ മോഹൻലാൽ ആയിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഇനി വരാനിരിക്കുന്ന മോഹൻലാൽ സിനിമകൾ ഹിറ്റടിച്ചാൽ അദ്ദേഹമായിരിക്കും ഒന്നാം സ്ഥാനം നിലനിർത്തുക. ഇതേ പട്ടികയിൽ തന്നെ മൂന്നാം സ്ഥാനം നിലനിർത്തുന്നത് പൃഥ്വിരാജും, നാലാം സ്ഥാനം നിലനിർത്തുന്നത് ടോവിനോയുമാണ്. എന്തായാലും വരുംദിന സിനിമകൾ ഈ സ്ഥാനങ്ങളിൽ ചലനം ഉണ്ടാക്കുമോ എന്നത് കണ്ടു തന്നെ അറിയാം.