ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

5

ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നൊരു സീസൺ ആയിരുന്നു ബിഗ് ബോസ് സീസൺ 6 .കുടുംബ പ്രേക്ഷകർ കാണുന്ന ഒരുപരിപാടിയാണ് ഇത്രയും മോശം ആയാണോ അതിൽ പെരുമാറേണ്ടത് എന്നിങ്ങനെ ഒട്ടനവധി വിവിധങ്ങൾ ആണ് ഉയർന്നു വന്നിരുന്നത് .ബിഗ് ബോസ് അവതാരകൻ ആയ മോഹൻലാൽ തന്നെ ഇത് ഒരു എപ്പിസോഡിൽ പറയുകയും ഉണ്ടായി .ഒരുപാട് വിമർശനങ്ങൾക് ശേഷം കേസ് കോടതിയിൽ എത്തിയിരുന്നു

ഇപ്പോൾ ബിഗ് ബോസ് റിയാലിറ്റി ഷോയ്ക്ക് ഹൈക്കോടതിയുടെ നോട്ടീസ്. പരിപാടിയുടെ ഉള്ളടക്കം അടിയന്തിരമായി പരിശോധിക്കാന്‍ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് കോടതി നിർദേശം നൽകി. മലയാളം ആറാം സീസൺ സംപ്രേക്ഷണവുമായി ബന്ധപ്പെട്ട ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. പരിപാടി സംഘാടകരായ എന്‍ഡമോള്‍ ഷൈനിനും, സ്റ്റാര്‍ ഇന്ത്യയ്ക്കും, പരിപാടിയുടെ അവതാരകനായ മോഹന്‍ലാലിനും, പരിപാടിയിലെ മത്സരാര്‍ത്ഥിയായ റോക്കിക്കും ഹൈക്കോടതി നോട്ടീസ് നൽകിയിട്ടുണ്ട്.

ശാരീരിക ആക്രമണം അടക്കം നിയമവിരുദ്ധ നടപടികൾ പരിപാടിക്കിടെയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അഭിഭാഷകനായ ആദർശ് എസ് നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി. ഈ മാസം 25 ന് കോടതി ഹർജി വീണ്ടും പരിഗണിക്കും. ജസ്റ്റിസ് എ മുഹമ്മദ് മുസ്താഖ്, എംഎ അബ്ദുള്‍ ഹക്കീം എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.