അവധിയാഘോഷത്തിനിടെ പൈത്തണെ കഴുത്തിലണിഞ്ഞ് മലയാളികളുടെ പ്രിയതാരം ടോവിനോ.

3

ഷോർട്ട് ഫിലിം ഗ്രിസയിലൂടെ അഭിനയ രംഗത്തേക്ക് കാലെടുത്തു വച്ച ടോവിനോ 2012-ൽ പ്രഭുവിൻ്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമാരംഗത്ത് കാലെടുത്തു വച്ചത്. പിന്നീടങ്ങോട്ട് ചെറും വലുതുമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനം കവർന്ന താരം, മലയാളത്തിലെ മികച്ച താരങ്ങളിലൊരാളായി മാറി. മെക്സിക്കൻ അപാരത, ഗോദ,തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യൻ തുടങ്ങിയ ചിത്രങ്ങളൊക്കെ ടോവിനോ എന്ന നടൻ്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളാണ്. മലയാളത്തിന് പുറമെ തമിഴിലും താരം മികച്ച പ്രകടനം കാഴ്ചവെച്ചു.

സിനിമ പോലെ തന്നെ കുടുംബത്തിനും വലിയ പ്രാധാന്യം നൽകുന്ന താരമാണ് ടോവിനോ. താരത്തിൻ്റെ വിശേഷങ്ങളൊക്കെ ടോവിനോയുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുണ്ട്. വെക്കേഷനായതിനാൽ കുടുംബസമേതം ശ്രീലങ്കയിൽ വെക്കേഷനാഘോഷിക്കാൻ പോയിരിക്കുകയാണ് താരവും കുടുംബാംഗങ്ങളും.

ശ്രീലങ്കയിലെ വിശേഷങ്ങളൊക്കെ താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ പെരുമ്പാമ്പിനെ കഴുത്തിലിട്ട ഷോട്ട് വീഡിയോ ആണ് താരം പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് താരത്തിൻ്റെ പോസ്റ്റിന് താഴെ കമൻറുമായി വന്നിരിക്കുന്നത്.