ആരാധികയെ പ്രണയിച്ചു കെട്ടിയ നായകൻ..

14

മലയാള സിനിമയിൽ ഒരു കാലത്തേ ചോക്ലേറ് നായകൻ മാറിൽ ഒരാളായിരുന്നു നടൻ കുഞ്ചാക്കോ ബോബൻ .അദ്ദേഹം തന്റെ ആരാധികയെ പ്രണയിച്ച് വിവാഹം ചെയ്ത ആളാണ് കുഞ്ചാക്കോ ബോബന്‍. ഭാര്യയെ പ്രിയോടുള്ള തന്റെ സ്നേഹം എത്രമാത്രം ആണെന്ന് എന്നും അദ്ദേഹം തന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പങ്കുവെക്കാറുണ്ട് .2005 ഏപ്രില്‍ 2 നായിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയ ആന്‍ സാമുവലിന്റെയും വിവാഹം. വിവാഹത്തിന് ശേഷം ഇന്റസ്ട്രിയില്‍ നിന്ന് ചാക്കോച്ചന്‍ ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു. ചില ബിസിനസ്സുകളെല്ലാം ചെയ്ത്, നടന്നിരുന്ന അദ്ദേഹം പിന്നീട് എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന സിനിമയിലൂടെയാണ് സിനിമാലോകത്തേക്ക് വീണ്ടും തിരിച്ചെത്തിയത് .

തന്റെ പ്രിയ പത്‌നിയുടെ ബര്‍ത്ത് ഡേയ്ക്ക് ഇൻസ്റ്റാഗ്രാമിൽ കുഞ്ചാക്കോ ബോബൻ പങ്കുവച്ച പോസ്റ്റാണ് വൈറലാവുന്നത് .ചോക്ലേറ്റ് നായകൻ എന്നാണ് ഇന്റസ്ട്രിയില്‍ വന്ന കാലം മുതൽ അറിയപ്പെടുന്നത് .ഒരുകാലത്തു സിനിമയിലും കോളേജി പെൺകുട്ടികളുടെ മനസ്സിലും അദ്ദേഹം ആയിരുന്നു നായകൻ .എന്നാൽ തന്റെ ആരാധികയും ആയുള്ള പ്രണയം അറിഞ്ഞപ്പോൾ പല സ്ത്രീ ആരാധികമാരുടെയും ഹൃദയം തകർന്നിരുന്നു .

ഇന്ന് ചാക്കോച്ചന്റെ പ്രിയപത്‌നി പ്രിയയുടെ ജന്മദിനമാണ്. മനോഹരമായ ചിത്രങ്ങള്‍ക്കൊപ്പം ഭാര്യയ്ക്ക് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് എത്തിയിരിക്കുകയാണ് നടന്‍. ‘ഹാപ്പി ബര്‍ത്ത് ഡേ പി.. നിന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളും നല്ലതായി തന്നെ ഭവിക്കട്ടെ. ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും അതിജീവിക്കാനുള്ള കരുത്ത് നിനക്കുണ്ടാവട്ടെ. കടന്ന് പോകുന്ന ഓരോ ദിവസവും നിന്റെ ഏറ്റവും മികച്ച പതിപ്പുകളായി മാറട്ടെ.’എന്നായിരുന്നു ആശംസ .ഒരുപാട് സെലിബ്രിറ്റി ആശംസകളും പോസ്റ്റിന് താഴെ വന്നിരുന്നു .. ശിവദ, അപര്‍ണ ഗോപിനാഥ്, മാളവിക മേനോന്‍ അങ്ങനെ പോകുന്നു സെലിബ്രിറ്റി കമന്റുകള്‍. പ്രിയപ്പെട്ട നടന്റെ ഭാര്യയ്ക്ക് ആശംസകളുമായി ആരാധകരുടെ കമന്റുകളും വരുന്നുണ്ട്.