പ്രേമം എന്ന ഒരൊറ്റ മലയാള സിനിമയിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ പെട്ടെന്ന് ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് അനുപമ പരമേശ്വരൻ. മലയാളത്തിൽ അധികം ശ്രദ്ധേയമായ വേഷങ്ങൾ ലഭിക്കാത്തതു കൊണ്ട് തന്നെ താരം തെലുഗു ഉൾപ്പെടെയുള്ള അന്യഭാഷാ ചിത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അനുപമയുടെ തെലുഗു ചിത്രമായ തില്ലു സ്ക്വയർ 100 കോടി ക്ലബ്ബിൽ കയറിയത് കഴിഞ്ഞ ദിവസം വലിയ വാർത്തയായിരുന്നു.
ചിത്രത്തിൽ താരം അതീവ ഗ്ലാമർസ് വേഷത്തിൽ എത്തിയതും വലിയ ചർച്ചകൾക്കാണ് വഴിവെച്ചത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് തില്ലു സ്ക്വയർ നൂറുകോടി ക്ലബ്ബിൽ കയറിയ ആഘോഷത്തിനിടയ്ക്ക് ജൂനിയർ എൻ ടിആർ ആരാധകരിൽ നിന്നും താരത്തിന് വലിയ രീതിയിലുള്ള അപമാനം നേരിടേണ്ടി വന്നുവെന്ന രീതിയിലുള്ള വാർത്തകളാണ് പ്രചരിക്കുന്നത്.
സിദ്ധുജന്നാല ഗഢയേയും, അനുപമയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി തില്ലു സ്ക്വയർ സംവിധാനം ചെയ്തിട്ടുള്ളത് മാലിക്റാമാണ്. ഇതൊരു റൊമാന്റിക് ചിത്രമായതു കൊണ്ട് തന്നെ തെലുഗു പ്രേക്ഷകർക്കിടയിൽ ചിത്രത്തിന് വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ചിത്രത്തിന്റെ 100 കോടി വിജയാഘോഷത്തിനിടയിൽ താൻ സംസാരിക്കണോ എന്ന് പ്രേക്ഷകരോട് ചോദിച്ചപ്പോൾ വേണ്ടെന്ന് മറുപടിയാണ് താരത്തിന് ജൂനിയർ എൻടിആർ ഫാൻസിൽ നിന്നും ലഭിച്ചത്. തങ്ങൾ കാത്തിരിക്കുന്നത് ജൂനിയർ എൻ ടി ആറിന് വേണ്ടിയാണ് എന്നതായിരുന്നു അവരുടെ പ്രതികരണം. പിന്നീട് അധികം സംസാരം തുടരാതെ താരം ഉടനെ തന്നെ മൈക്ക് കൈമാറുകയും ചെയ്തു.