യുഎസിൽ നിന്നും വിഷു ആഘോഷ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ നടി സംവൃത സുനിൽ!

9

വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ മലയാളി മനസ്സുകളിൽ ഇടം നേടിയെടുത്ത ഒരു നടിയാണ് സംവൃത സുനിൽ. പ്രത്യേകിച്ച് മലയാളത്തനിമയുള്ള കഥാപാത്രങ്ങൾ സംവൃതയുടെ കയ്യിൽ എപ്പോഴും ഭദ്രമായിരുന്നു. സിനിമയിൽ നല്ല വേഷങ്ങൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെയാണ് 2012 ൽ നടി വിവാഹിതയായത്.സംവൃത ഇപ്പോൾ ഭർത്താവ് അഖിലിനും മക്കൾ അഗസ്ത്യക്കും, രുദ്രയ്ക്കുമൊപ്പം യുഎസിലാണ് താമസമാക്കിയിരിക്കുന്നത്.

ജീവിതത്തിലെ പ്രധാന ആഘോഷങ്ങളും, കുക്കിംഗ് വീഡിയോസുമെല്ലാം താരം എപ്പോഴും തന്‍റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. അതിനെല്ലാം മികച്ച പ്രതികരണങ്ങളാണ് ഫോളോവേഴ്സിൽ നിന്നും താരത്തിന് ലഭിക്കാറുള്ളത്. സംവൃത പുതിയതായി പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. യുഎസിൽ തന്‍റെ സഹോദരി സംജുക്തക്കും, ഭർത്താവിനും മക്കൾക്കുമൊപ്പം വിഷു ആഘോഷിച്ച ഫോട്ടോകളാണ് സംവൃത പുതിയതായി പങ്കുവെച്ചിട്ടുള്ളത്.

താരത്തിന്‍റെ പോസ്റ്റിന് കീഴിലായി സംവിധായകൻ ലാൽ ജോസ് ഉൾപ്പെടെ നിരവധി പ്രശസ്തരാണ് വിഷു ആശംസകൾ അറിയിച്ചത്. ലാൽ ജോസ് സംവിധാനം ചെയ്ത രസികൻ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃതയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീടങ്ങോട്ട് മികച്ച വേഷങ്ങളിലൂടെ സംവൃത മലയാളികളുടെ പ്രിയ നടിയായി മാറുകയും ചെയ്തു.