‘പുത്തൻ ആഡംബര വാഹനമായ ടെസ്ല സ്വന്തമാക്കി മനോജ് കെ ജയൻ.

11

‘മാമലകൾക്കപ്പുറത്ത് ‘ എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും ആ സിനിമ പുറത്തിറങ്ങാത്തതിനാൽനിലൂടെയാണ് മലയാളി പ്രേക്ഷകർ ആദ്യമായി മനോജ് കെ ജയൻ സ്ക്രീനിൽ കാണുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മലയാളികളുടെ പ്രിയനടൻ ആയി മാറുകയായിരുന്നു.


സഹനടനായും വില്ലനായും നായകനായുമൊക്കെ മലയാള പ്രേക്ഷകമനസ്സിൽ കടന്നുകയറാൻ താരത്തിന് സാധിച്ചു. ആദ്യവിവാഹം മലയാളികളുടെ പ്രിയ നടി ഉർവ്വശിയും ആയിട്ടാണെങ്കിലും, പിന്നീട് ആ ബന്ധം
മുന്നോട് പോകാത്തതിനാൽ വേർപിരിയുകയും, ശേഷം ആശയെ വിവാഹം കഴിച്ച് സന്തോഷകരമായ കുടുംബ ജീവിതം നയിക്കുകയാണ് താരം.മലയാളത്തിന് പുറമെ തമിഴ് തെലുങ്ക്, കന്നട, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിരുന്നു. അവസാനമായി താരം വേഷമിട്ട പടം ദിലീപ് നായകനായ അമ്മിണിയാണ്.

ഒരു നല്ല നടൻ എന്നതിലുപരി മികച്ച ഗായകൻ കൂടിയാണ് മനോജ് കെ ജയൻ. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങളൊക്കെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്. ഈ അടുത്ത കാലത്തായിരുന്നു മകൾ കുഞ്ഞാറ്റയുടെ ഗ്രാജ്യേഷൻ വിശേഷവുമായി താരം എത്തിയത്. ഇപ്പോഴിതാ താരത്തിൻ്റെ സ്വപ്ന സാക്ഷാത്കാരം നടന്നിരിക്കുന്നുവെന്നാണ് താരം പറഞ്ഞിരിക്കുന്നത്. അമേരിക്കയിൽ നിന്നും പുത്തൻ ആഢംബര കാറായ ടെസ്ല സ്വന്തമാക്കിയതിൻ്റെ സന്തോഷമാണ് പങ്കുവച്ചിരിക്കുന്നത്.

‘എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. എന്നു കരുതിയെന്നും, പക്ഷേ ഇന്നു നടന്നെന്നും, ദൈവത്തിന് നന്ദി’ എന്നാണ് താരം കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് നടന് ആശംസകൾ അറിയിച്ച് എത്തിയത്.