മോഹൻലാലും ശോഭനയും ഒന്നിക്കുന്നു ..

7

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താര ജോഡിയാണ്‌ മോഹൻലാലും ശോഭനയും .ഇരുവരും തമ്മിലുള്ള കെമിസ്ട്രി തന്നെയാണ് അവരെ അത്രയും പ്രിയപ്പെട്ട തറ ജോഡികൾ ആക്കി മാറ്റിയതും .എന്നും എക്കാലത്തും മലയാളികൾക്ക് ഓർക്കാൻ മലയാളികൾക്ക് മാത്രമല്ല സിനിമ പ്രേമികൾക്ക് ഓർക്കാൻ ഒരുപിടി നല്ല കഥാപത്രങ്ങൾ ഇരുവരും ചെയ്ത് വച്ചിട്ടുണ്ട് .കഥാപാത്രങ്ങളും അവർ തമ്മിലുള്ള ഓരോ നോട്ടം പോലും അത്രയും ഭംഗി ഉള്ളതായിരുന്നു ഇപ്പോഴിതാ മോഹൻലാലും ശോഭനയും പുതിയ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന വാർത്തയാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത് .

ഒരു മോഹൻലാൽ ചിത്രത്തിൽ നായികയായി ശോഭന മലയാളത്തിലേക്ക് തിരിച്ചുവരുന്നു. ശോഭന തന്നെയാണ് ഇക്കാര്യം അറിയിച്ചത്.മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിലാണ് മോഹൻലാലും ശോഭനയും വീണ്ടുമൊന്നിക്കുന്നത്. 15 വർഷങ്ങൾക്കു ശേഷമാണ് ഇവർ ഇരുവരും ഒരു ചിത്രത്തിൽ ഒരുമിച്ചഭിനയിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ശോഭനയും മോഹൻലാലും നായികാനായകന്മാരായി എത്തുന്നത്. “കുറേ വർഷത്തിനു ശേഷം ഞാനൊരു മലയാളചിത്രം ചെയ്യുന്നു. ലാൽജിയുടെ 360മത്തെ ചിത്രമാണിത്. ഞങ്ങൾ ഒന്നിച്ചുള്ള 56മത്തെ ചിത്രം.

ഞാൻ ഒരുപാട് എക്സൈറ്റഡാണ്,” വീഡിയോയിൽ ശോഭന പറഞ്ഞു.നാലു വർഷങ്ങൾക്കു ശേഷമാണ് ശോഭന ഒരു മലയാള സിനിമയിൽ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കല്യാണി പ്രിയദർശന്റെ അമ്മയായാണ് ഒടുവിൽ ശോഭന മലയാളത്തിൽ അഭിനയിച്ചത് .സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് പേരു നൽകിയിട്ടില്ല,