ബീഹാറിലെ കായംകുളം കൊച്ചുണ്ണി …

9

റോബിൻഹുഡ് സിനിമയിൽ ആകൃഷ്ടനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്ന് പോലീസിനോട് തുറന്നു സമ്മതിച്ചിരിക്കുകയാണ് മുഹമ്മദ് ഇർഫാൻ . 13സംസ്ഥാനങ്ങളിലായി 40ലധികം കവർച്ചാ കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഷാദ് കുറ്റവാളിയാണെങ്കിൽ സ്വന്തം നാട്ടിൽ സാമൂഹ്യസേവകന്റെ പ്രതിച്ഛയായാണ് ഇയാൾക്ക്. മോഷിടിച്ച പണം തന്റെ നാട്ടിലെ ദരിദ്രരുടെ ആവശ്യത്തിനു വേണ്ടി വിനിയോഗിക്കുകയാണ് ഇയ്യാളുടെ പതിവ്.പല സിനിമകളിലും കാണുന്ന കള്ളന്മാരുടെ മോട്ടീവ് ആണ് ഇയാളുടേതും .ബിഹാറിലെ സീതാമർഹി ജില്ലയിൽ ഗാർഹയ്‌ക്ക് സമീപം ജോഗിയ സ്വദേശിയാണ്‌ ഉജ്വൽ എന്ന മുഹമ്മദ്‌ ഇർഫാൻ.

ഭാര്യ ഗുൽഷൻ പർവീൺ ബീഹാറിലെ സീതാമർഹി പഞ്ചായത്ത് അംഗമാണ്. ഇരുവരും പ്രണയിച്ചാണ് വിവാഹിതർ ആയത്പഞ്ചായത്തിന്റെ ബോർഡ് വച്ച കാറുമായാണ് കൊച്ചിയിൽ എത്തിയത്. പിന്നീട് ഹോട്ടലും തുണിക്കടയും നടത്തി പൊളിഞ്ഞു. ശേഷമാണ് കവർച്ചയ്ക്ക് ഇറങ്ങിയത്. ചാരിറ്റി ഹീറോയായ ഇർഫാന്റെ പേരിൽ പ്രചാരണം നടത്തിയ ഗുൽഷൻ വൻഭൂരിപക്ഷത്തിനാണ് തിരഞ്ഞെടുക്കപ്പെട്ടത്.

സൂപ്പർ ചോർ, ജാഗ്വാർ തീഫ് എന്നീ വിളിപ്പേരും മുഹമ്മദ് ഇർഫാനുണ്ട്. നാട്ടുകാരുടെ ഹീറോയായ ഇർഫാൻ 2010ൽ ആദ്യമായി മോഷണത്തിന് ഇറങ്ങിയത് . ഡൽഹി ന്യൂ ഫ്രണ്ട് കോളനിയിലെ കവർച്ചാ കേസിൽ 2013ൽ ആദ്യമായി അറസ്റ്റ്. ഡൽഹി, ബംഗാൾ ജയിലുകളിൽ തടവ്. പിന്നീട് ഡൽഹി, ബംഗളൂരു, ഹൈദരാബാദ്, കൽക്കത്ത തുടങ്ങിയ സമ്പന്ന കോളനികളിൽ ബീഹാർ റോബിൻഹുഡ് വിളയാടി. കവർച്ചാ മുതലിൽ നിന്ന് ഒരുകോടി മുടക്കി സ്വന്തം ഗ്രാമമായ ജോഗിയയിൽ 7 റോഡുകളും നിർമ്മിച്ചു. കട്ടെടുക്കുന്ന പണത്തിന്റെ 20 ശതമാനം ചികിത്സാ, വിവാഹ ധനസഹായത്തിനും ഇയാൾ നൽകിയിരുന്നു.