പൂജ കൃഷ്ണ ബിഗ് ബോസ്സിൽ നിന്നും പുറത്തേക്ക് ..

4

ബിഗ് ബോസ് വീട്ടിൽ വരുന്നതിന് മുന്നേ പ്രേക്ഷക പ്രീതി പിടിച്ചു പറ്റിയൊരു മത്സരാർഥിയാണ് പൂജ കൃഷ്ണ .പൂജ വന്നതോടെ ബിഗ് ബോസ് വീട്ടിലെ ഗെയിം ചേഞ്ച് ചെയിതു .ഒരു പുഞ്ചിരിയോടെ എന്നും സംസാരിക്കുകയും നല്ല രീതിയിൽ ഗെയിം കളിക്കുകയും ചെയ്യന്നത് പൂജയുടെ ഒരു കഴിവ് തന്നെയാണ് എന്നാൽ ഇപ്പോൾ പൂജ ബിഗ് ബോസ് വീട് വിട്ട് പുറത്തു പോയി എന്ന വാർത്തയാണ് വന്നു കൊണ്ടിരിക്കുന്നത് .ആരോ​ഗ്യപരമായ അവശതകൾ കാരണമാണ് പൂജ പുറത്തായതെന്നാണ് റിപ്പോർട്ടുകൾ. ഡിസ്ക്കിന് അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് പൂജ കൃഷ്ണ കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ പോലും സാധിക്കാതെ കരയുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ​

​ഗുരുതരമായ ആരോ​ഗ്യപ്രശ്നമായതിനാൽ പൂജയെ ഹൗസിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി.പൂർണ വിശ്രമം എടുക്കാൻ നിർദേശിച്ചുവെന്നാണ് മുൻ‌ ബി​ഗ് ബോസ് താരം നാദിറ മെഹ്റിൻ തന്റെ യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിൽ പറഞ്ഞത്. ഹൗസിലേക്ക് പുതുതായി കയറിയ ആറ് വൈൽ‌ഡ് കാർഡുകളിൽ ഏറ്റവും നന്നായി പെർഫോം ചെയ്തിരുന്ന മത്സരാർത്ഥികളിൽ ഒരാളായിരുന്നു പൂജ കൃഷ്ണ. ​മൈന്റ് ​ഗെയിമിൽ മാത്രമല്ല ഫിസിക്കൽ ​ഗെയിമിലും മികച്ച പ്രകടനം ആയിരുന്നു പൂജ കാഴ്ച വച്ചത് .

ടോപ്പ് ഫൈവിൽ എത്തുമെന്ന് പ്രേക്ഷകർക്ക് പ്രതീക്ഷയുള്ള ഒരു മത്സരാർത്ഥി കൂടിയായിരുന്നു പൂജ കൃഷ്ണ. കഴിഞ്ഞ ആഴ്ചയിലെ പവർ ടീം അം​ഗമായിരുന്നു പൂജ. ഈ ആഴ്ചയിലും ​ഗെയിം നല്ലരീതിയിൽ കളിച്ചതിനാൽ പൂജയുടെ പവർ ടീം തന്നെയാണ് ഈ ആഴ്ചയും വീട് ഭരിക്കാൻ പോകുന്നത്.എന്നാൽ ഡിസ്ക്കിന് പ്രശ്നങ്ങൾ വന്നതോടെ അനങ്ങാൻ പറ്റാത്ത അവസ്ഥയിലാണ് പൂജ. കഴിഞ്ഞ ദിവസം നടന്ന വീക്കെന്റ് എപ്പിസോഡിലെ ഒരു ടാസ്ക്കിൽ നല്ല ഫിസിക്കൽ സ്ട്രങ്ത്ത് ആവശ്യമായിരുന്നു. ആ ടാസ്ക്കിൽ നന്നായി പെർഫോം ചെയ്തതോടെയാണ് പൂജയ്ക്ക് ഡിസ്ക്ക് വേദന അനുഭവപ്പെട്ട് തുടങ്ങിയത്. പിന്നീട് അത് വർധിക്കുകയും കട്ടിലിൽ നിന്നും അനങ്ങാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തുകയും ചെയ്യുകയായിരുന്നു.