നസ്ലിൻ യുഗം …

8

കഴിഞ്ഞ മാസം ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ നസ്‌ലിനും. തെന്നിന്ത്യയില്‍ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് ബാബുവും. പ്രേമലുസിനിമയുടെ വൻ വിജയമാണ് നസ്‍ലിന്റെ ഈ നേട്ടത്തിനു കാരണം . മമ്മൂട്ടി, പ്രഭാസ്, ധനുഷ്, രജനികാന്ത്, കമൽഹാസൻ, പൃഥ്വിരാജ് സുകുമാരൻ,

ശിവകാർത്തികേയൻ എന്നിവരാണ് ആദ്യ പത്തിൽ ഉൾപ്പെട്ട തെന്നിന്ത്യൻ താരങ്ങൾ. ഹൃതിക് റോഷൻ ചിത്രം ഫൈറ്റർ ആണ് സിനിമയുടെ കാര്യത്തിൽ ഏറ്റവുമധികം ആളുകൾ തിരഞ്ഞ വിക്കിപീഡിയ പേജ്. നാലാമത് മമ്മൂട്ടി ചിത്രം ഭ്രമയുഗമാണ്.പ്രേമലു രണ്ടാം ഭാഗം വരുന്നു എന്നീ വാർത്തകളും ഇപ്പോൾ വന്നു കൊണ്ടിരിക്കുകയാണ് .സച്ചിനെയും റീനുവിനെയും മറക്കാൻ കഴിയാതെ ഇപ്പോഴും ഇരിക്കുകയാണ് പ്രേക്ഷകർ .

ഒന്നാം ഭാഗത്തേക്കാൾ രണ്ടാംഭാഗം മികച്ചതാക്കാൻ ആണ് ശ്രമമെന്ന് സംവിധായകൻ ഗിരീഷ് പറഞ്ഞു. സിനിമയുദെ ചിത്രീകരണ വേളയിൽ ഉണ്ടായിരുന്ന അതെ ആവേശത്തിൽ തന്നെയായിരുന്നു വിജയാഘോഷത്തിലേക്ക് അഭിനേതാക്കളും എത്തിയത്. കൊച്ചിയിലെ ആഘോഷ പരിപാടിയിൽ ചിത്രത്തിന്‍റെ നിർമ്മാതാക്കളായ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, നസ്രിയ തുടങ്ങിയവരും പങ്കെടുത്തവരെ ആദരിച്ചു .