ഇപ്പഴും കുട്ടിക്കളി മാറാതെ നസ്രിയ ….

3

വിവാഹിതയായെങ്കിലും നസ്രിയയ്ക്ക് ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നുമില്ല. കുസൃതിയോടെ ഓടിനടക്കുന്ന പഴയ നസ്രിയയെ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന പ്രേമലുവിന്റെ സക്സസ് മീറ്റിലും കണ്ടത്. ഫഹദിനൊപ്പം പരിപാടിയ്ക്ക് എത്തിയ നസ്രിയയുടെ ചില ക്യൂട്ട് വീഡിയോകളാണ് ഇപ്പോൾ വൈറലാവുന്നത്.

മലയാള സിനിമയിലെ ക്യൂട്ട് നായിക എന്നാണ് നസ്രിയയെ പൊതുവെ വിശേഷിപ്പിക്കുന്നത്. വളരെ ക്യൂട്ടായ എക്സ്പ്രഷൻസും മാനറിസവുമൊക്കെ കൊണ്ട് ഓരോ ആൾക്കൂട്ടത്തിലും നസ്രിയ വേറിട്ടു നിൽക്കാറുണ്ട്. പൊതുവേദികളിലും അഭിമുഖങ്ങളിലുമെല്ലാം കുറുമ്പും കുസൃതിയുമായി നസ്രിയ ഏവരെയും കയ്യിലെടുക്കുന്നു.

ഗിരീഷ് എഡി സംവിധാനം ചെയ്ത റൊമാൻ്റിക് കോമഡി ചിത്രമായ പ്രേമലു ബോക്സ് ഓഫീസിൽ വൻവിജയമാണ് നേടിയത്. ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. . സക്സസ് മീറ്റിനിടെ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്ന കാര്യവും സംവിധായകൻ അനൗൺസ് ചെയ്തു. 2025ലാവും ചിത്രത്തിന്റെ രണം ഭാഗം എത്തുക നസ്ലിൻ, മമിത ബൈജു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ, ശ്യാം മോഹൻ, അൽത്താഫ് സലിം, മാത്യു തോമസ്, സംഗീത് പ്രതാപ് മീനാക്ഷി രവീന്ദ്രൻ, അഖില ഭാർഗവൻ, എന്നിവരും ശ്രദ്ധേയ വേഷങ്ങൾ കൈകാര്യം ചെയ്തു.