‘ആപ്പ് സ്റ്റോറിൽ’ നിന്ന് വാട്ട്‌സ്ആപ്പ്, ത്രെഡ്സ്, സിഗ്നൽ, ടെലിഗ്രാം എന്നിവ, നീക്കം ചെയ്തു .

8

യു.എസ് ടെക് ഭീമൻ ആപ്പിൾ കമ്പനി ‘ആപ്പ് സ്റ്റോറിൽ’ നിന്ന് വാട്ട്‌സ്ആപ്പ്, ത്രെഡ്സ്, സിഗ്നൽ, ടെലിഗ്രാം എന്നിവ, നീക്കം ചെയ്തു. ചൈനീസ് സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണ് ദേശീയ സുരക്ഷാ പ്രശ്‌നങ്ങളുടെ പേരിൽ ഈ നടപടിയെന്ന് വാൾസ്ട്രീറ്റ് ജേണൽ പറയുന്നു. “വിയോജിപ്പുണ്ടെങ്കിൽ പോലും നമ്മൾ പ്രവർത്തിക്കുന്ന രാജ്യങ്ങളിലെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്,”- സംഭവത്തിൽ വാൾസ്ട്രീറ്റ് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇദ്ദേഹം ആപ്പിളിന്റെ വക്താവ് ആണ് . ഈ അപ്രതീക്ഷിത നീക്കം കാരണം, മാർക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള യു.എസ് കമ്പനിയായ മെറ്റയാണ് ഏറ്റവും വലിയ തിരിച്ചടി നേരിട്ടിരിക്കുന്നത്.

ചൈനീസ് ടെക് ഭീമനായ ബൈറ്റ് ഡാന്‍സിന്റെ കീഴിലുള്ള ടിക് ടോക്കിനെതിരെ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ചൈനയുടെ നടപടി എന്നതും ​ശ്രദ്ധേയമാണ്. ടെലഗ്രാമും സിഗ്നലുമടങ്ങുന്ന മെസേജിങ് ആപ്പുകളും ചൈനക്കാർ ഉപയോഗിക്കാറുണ്ട്, കൂടാതെ മെറ്റയുടെ വാട്സ്ആപ്പിനും ത്രെഡ്സിനും ചൈനയിൽ യൂസർമാരുണ്ട്. എന്നാൽ വെർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്കുകൾ വഴി മാത്രമേ ഇവ ആക്‌സസ് ചെയ്യാൻ കഴിയൂ. ടെന്‍സെന്റിന്റെ ‘വീചാറ്റ്’ ചൈനയിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന മെസേജിങ് ആപ്പ്. ഫേസ്ബുക്കിനും ഇൻസ്റ്റഗ്രാമിനും എക്സിനും ചൈനയിൽ നിലവിൽ പ്രവർത്തനാനുമതിയില്ല.

ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിൻ്റെ ചില “വിവാദ പരാമർശങ്ങൾ” ഉൾപ്പെടെയുള്ള രാഷ്ട്രീയ ഉള്ളടക്കം കാരണമാണ് വാട്ട്‌സ്ആപ്പും ത്രെഡ്സും നീക്കം ചെയ്യാൻ ചൈനയുടെ സൈബർസ്‌പേസ് അഡ്മിനിസ്‌ട്രേഷൻ ഉത്തരവിട്ടതെന്ന് ജേണലിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ ആപ്പുകൾ നീക്കം ചെയ്തത് അക്കാരണം കൊണ്ടല്ല മറിച്ച് തട്ടിപ്പുകൾക്കെതിരായ നടപടിയെന്ന് ആണ് ആപ്പിൾ പറയുന്നത്.