സിബിന്‍ പുറത്തുപോകുമോ….

5

ബിഗ്ഗ്‌ബോസ് സീസൺ 6 ലെ ഏറ്റവും നല്ല മത്സരാർഥികളിൽ ഒരാൾ സിബിൻ ആയിരുന്നു .എന്നാൽ കഴിഞ്ഞ വീക്കിൽ സിബിൻ മാനസികമായി തളർന്നിരിക്കുകയാണ് .കഴിഞ്ഞ എപ്പിസോഡില്‍ ജാസ്മിനോട് മോശം ആംഗ്യം കാണിച്ചതിന്‍റെ പേരില്‍ സിബിനെ പവര്‍ ടീമില്‍ നിന്നും പുറത്താക്കി നോമിനേഷനില്‍ ഇട്ടിരുന്നു. പിന്നാലെ വിമര്‍ശനങ്ങള്‍ സിബിന്‍ നേരിട്ടിരുന്നു. ഫലമായി തിങ്കളാഴ്ച എപ്പിസോഡില്‍ എഴുന്നേറ്റത് മുതല്‍ സിബിന്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നു.

ക്യാപ്റ്റനായ ശ്രിതു, സായി, ഋഷി എന്നിവരെല്ലാം സിബിനെ ആശ്വസിപ്പിക്കാന്‍ എത്തി. ഭക്ഷണവും സിബിന്‍ കഴിച്ചില്ല. ബിഗ് ബോസ് കണ്‍ഫഷന്‍ റൂമില്‍ വിളിച്ചെങ്കിലും സിബിന്‍റെ പ്രശ്നം അവസാനിച്ചില്ല. സിബിനുമായി പ്രശ്നം ഉണ്ടായിരുന്ന ഗബ്രി, ജാസ്മിന്‍ എന്നിവര്‍ ആശ്വസിപ്പിക്കാന്‍ വന്നിട്ടും സിബിന് ശരിയായില്ല.

ഒരു ഘട്ടത്തില്‍ പുറത്തേക്കുള്ള വഴി പോലും സിബിന്‍ നോക്കുന്നുണ്ടായിരുന്നു. അതിന് ശേഷം സിബിന്‍ താന്‍ ഇവിടുത്തെ ഒന്നിലും പങ്കെടുക്കുന്നില്ലെന്നും പുറത്ത് പോകാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ് മൈക്ക് ഊരിവച്ച്. തനിച്ചിരുന്നു. ബിഗ് ബോസ് സിബിനെ അകത്ത് വിളിച്ച് സൈക്കോളജിസ്റ്റിന്‍റെ സേവനം വാഗ്ദാനം ചെയ്തു. നോമിനേഷന്‍ ടൈമില്‍ ഞാന്‍ ഈ വീട്ടില്‍ അംഗമല്ല ആരും എന്നോട് സംസാരിക്കാന്‍ വരരുതെന്നും സിബിന്‍ . സിബിന്‍ വീണ്ടും ഒറ്റയ്ക്കിരുന്നു. എന്നാല്‍ നോമിനേഷനില്‍ സിബിന്‍ പങ്കെടുത്തിരുന്നു. അതേ സമയം സിബിന്‍ പുറത്തുപോകുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകര്‍.