നിശബ്ദ ശത്രുവാണ് ഫാറ്റി ലിവർ…

12

ആരോഗ്യ കാര്യങ്ങളിൽ ഏറ്റവും ശ്രദ്ധ പുലർത്തുന്നവരാണ് നമ്മൾ മനുഷ്യർ എന്നാൽ മാറി വരുന്ന ജീവിത രീതിയും ഭക്ഷണക്രമവും പല ആരോഗ്യ പ്രശ്ങ്ങളും കാരണമാകുന്നുണ്ട് . നേരത്തെ മദ്യപാനികളെ മാത്രം അലട്ടിയിരുന്ന രോ​ഗമാണ് ഫാറ്റി ലിവർ‌.പൊണ്ണത്തടി, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന് പ്രധാന കാരണങ്ങളായി പറയുന്നത്. നിശബ്ദ ശത്രുവാണ് ഫാറ്റി ലിവർ. പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നു.

മൂർച്ഛിച്ച് കഴിയുമ്പോൾ മാത്രമാണ് രോ​​ഗം തിരിച്ചറിയുന്നത്. അതിനാൽ തന്നെ പ്രതിരോധ വഴികളും കഠിനമായിരിക്കും. രോ​ഗത്തിന്റെ പ്രാഥമിക ഘട്ടത്തിൽ ത‌ന്നെ ശരീരം ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്. അവ തിരിച്ചറിയുന്നില്ലെന്നതാണ് വാസ്തവം. സൂക്ഷ്മ ലക്ഷണങ്ങളിലൂടെ കരളിന്റെ ആരോ​ഗ്യമറിയാൻ സാധിക്കും. ചില ലക്ഷണങ്ങ‌ളെ വകവയ്‌ക്കാതിരുന്നാൽ ചിലപ്പോൾ മറ്റ് രോ​ഗങ്ങൾക്ക് കാരണമായേക്കാം.

കരളിന്റെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നതാണ് ബിലിറൂബിൻ. ഇത് അടിഞ്ഞു കൂടുന്നതാണ് മൂത്രം ഇരുണ്ടതാക്കുന്നതിന് പിന്നിൽ.ചൊറിച്ചിൽ, ചുവന്ന പാടുകൾ, തടിപ്പ്, രക്തക്കുഴലുകൾ തെളിഞ്ഞ് കാണുക, ചർമ്മത്തിലെ മഞ്ഞ നിറം തുടങ്ങിയവയും ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം.ഫാറ്റി ലിവർ രോ​ഗമുള്ളവർക്ക് വിശപ്പ് കുറവായിരിക്കും. ഇത് ശരീരഭാരം ക്രമാതീതമായി കുറയുന്നതിന് കാരണമാകുന്നു. ക്ഷീണവും ഫാറ്റി ലിവറിന്റെ ആദ്യകാല ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീനുകൾ, ധാന്യങ്ങൾ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് ഫാറ്റി ലിവർ ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കുന്നു. പതിവായി വ്യായമം ചെയ്യുന്നതും മികച്ച ഫലം നൽകുന്നു. ആരോഗ്യകരമായ ഭാരം നിലനിർത്തുന്നതിലും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്‌ക്കുന്നതിലും വ്യായാമം നിർണായക പങ്ക് വഹിക്കുന്നു. പ്രമേഹം, രക്തസമ്മർദ്ദം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ ജീവിത ശൈലി രോ​ഗങ്ങളെ നിയന്ത്രിക്കാനും