കെ എസ്‌ ആർ ടി സി കൂപ്പ് കുത്തുന്നു ,,,ഇനി എന്താകും

91

കേരളത്തിൽ ഉള്ളവർക്ക് ഏക ആശ്വാസം ആണ് കെ എസ്‌ ആർ ടി സി.എന്നാൽ ഇതിന്റെയും അവസ്ഥ വളരെ ദയനീയം ആണ് ,കേരളം മാത്രം അല്ല കർണാടകയിലും .കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ബസുകളുടെയും ജീവനക്കാരുടെയും എണ്ണം വർഷം കഴിയുംതോറും താഴേക്ക് കൂപ്പുകുത്തുമ്പോൾ അയൽസംസ്ഥാനമായ കർണാടകത്തിലും സ്ഥിതി മറിച്ചല്ല. തലസ്ഥാനമായ ബെംഗളൂരു കേന്ദ്രീകരിച്ചു സർവീസ് നടത്തുന്ന പൊതുഗതാഗത സംവിധാനമായ ബെംഗളൂരു മെട്രോപൊലിറ്റൻ ട്രാൻസ്പോർട്ട് കോർപറേഷ (ബിഎംടിസി) ൻ്റെ കീഴിലുള്ള ബസുകളുടെ എണ്ണവും താഴേക്ക് തന്നെ.

2023 – 2024 കാലയളവിൽ നഗരത്തിലെ സ്വകാര്യ വാഹനങ്ങളുടെ എണ്ണം ഒരു കോടി കടന്നപ്പോൾ പൊതുഗതാഗത മേഖല ചുരുങ്ങി. 2023 – 24 കാലയളവിൽ ബെംഗളൂരുവിലെ പൊതുഗതാഗത മേഖലയിലുള്ള ബസുകളുടെ എണ്ണം 6,073 മാത്രമാണ്. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും മറ്റ് ഘടകങ്ങളുമാണ് ബസുകളുടെ എണ്ണത്തിലുള്ള ഇടിവിന് കാരണം. 2019 – 2020 കാലയളവിൽ 6,159 ബസുകൾ ഓടിച്ചിരുന്ന ബിഎംടിസിയ്ക്ക് കീഴിൽ ഇപ്പോൾ സർവീസ് നടത്തുന്നത് 5639 ബസുകളാണ്. റിക്രൂട്ട്മെൻ്റുകൾ കാര്യമായി നടക്കാത്തതിനാലാണ് കണ്ടക്ടർമാരുടെയും ഡ്രൈവർമാരുടെയും എണ്ണത്തിൽ കുറവുണ്ടായത്. ഇത് ബസുകളുടെ സർവീസുകളെയും ബാധിച്ചുവെന്ന് ബിഎംടിസി ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു.

കേരളത്തിൻ്റെ പൊതുഗതാഗത സംവിധാനമായ കെഎസ്ആർടിസി ബസുകളുടെയും ജീവനക്കാരുടെയും എണ്ണം വർഷം കഴിയുംതോറും താഴേക്ക് കൂപ്പുകുത്തുമ്പോൾ അയൽസംസ്ഥാനമായ കർണാടകത്തിലും ഈ സ്ഥിതി തുടർന്നാൽ കെ എസ്‌ ആർ ടി സി യുടെ കാര്യം വലിയ കഷ്ടത്തിൽ ആകും എന്നതിൽ ഒരു സംശയവും വേണ്ട ..