ഇത് തന്റെ മുൻ കാമുകന്റെ ജാക്കറ്റാണെന്ന് പ്രിയങ്ക,,,,

11

ബോളിവുഡിൽ വലിയ തോതിൽ കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഷാറൂഖ് ഖാനെയും ​പ്രിയങ്ക ചോപ്രയെയും കുറിച്ച് വന്ന ​ഗോസിപ്പുകൾ. ഒരുമിച്ച് അഭിനയിക്കെ പ്രിയങ്കയുമായി ഷാരൂഖ് അടുത്തെന്നാണ് വന്ന ​ഗോസിപ്പുകൾ. ഷാരൂഖ് ആ സമയത് വിവാഹിതനായിരുന്നു. ഭാര്യ ​ഗൗരി ഖാന്റെയും സുഹൃത്തായിരുന്നു പ്രിയങ്ക. മൂവർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നതിൽ ഇന്നും വ്യക്തതക്കുറവുണ്ട്. ഷാരൂഖും പ്രിയങ്ക ചോപ്രയും ഒരുമിച്ച് അഭിനയിച്ചിട്ട് വർഷങ്ങളായി. ഒരു കാലത്ത് അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ ഇത്ര മാത്രം അകലം വന്നത് ​ഗോസിപ്പുകൾക്ക് ശക്തി പകരുന്നു. പാെതുവെ ഒപ്പം അഭിനയിക്കുന്ന നടിമാരുമായി നല്ല സൗഹൃദം ഷാരൂഖിന് ഉണ്ടാകാറുണ്ട്.

റിപ്പോർട്ടുകൾ പ്രകാരം ഷാരൂഖ് രഹസ്യമായി പ്രിയങ്കയുമായി പ്രണയത്തിലായിരുന്നു. എന്നാൽ ന‌ടൻ ഒന്നിലേറെ തവണ ഈ ​ഗോസിപ്പുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. എന്നാൽ പിന്നീടുണ്ടായ സംഭവ വികാസങ്ങൾ പുറത്ത് വന്ന വിവരങ്ങൾ സത്യമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ​ഒരു ഘട്ടത്തിൽ പ്രിയങ്ക ചോപ്രയ്ക്ക് ബോളിവുഡിൽ അവസരങ്ങൾ കുറഞ്ഞു. ബോളിവുഡിലെ പല പ്രമുഖരും പ്രിയങ്കയ്ക്ക് അവസരം നിഷേധിച്ചു. ബോളിലുഡിലെ പ്രബലനായ കരൺ ജോഹറുമായി പ്രിയങ്കയ്ക്ക് അസ്വാരസ്യങ്ങളുണ്ടായി. അവർ നടിയെ മാറ്റി നിർത്തി എന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ. ​ഗൗരി ഖാന്റെ അടുത്ത സുഹൃത്താണ് കരൺ ജോഹർ. ​ഗൗരിയും കരണും കൂടി പ്രിയങ്കയുടെ കരിയർ തകർക്കാൻ ശ്രമിച്ചതാണെന്ന് അന്ന് റിപ്പോർട്ടുകൾ വന്നു.

ഇതിനിടെ പ്രിയങ്ക ഹോളിവുഡിലേക്ക് ശ്രദ്ധ തിരിച്ചു. ബോളിവുഡിൽ നിന്നും പ്രിയങ്ക അകന്നു. അമേരിക്കയിലേക്ക് താമസം മാറി. ഹോളിവുഡിൽ തന്റേതായ സ്ഥാനം കണ്ടെത്താനും സാധിച്ചു.ഷാരൂഖുമായി താൻ പ്രണയത്തിലായിരുന്നെന്ന് പ്രിയങ്ക ചോപ്ര ഒരിക്കൽ സൂചന നൽകിയിട്ടുണ്ട്. ഹോളിവുഡിൽ ശ്രദ്ധ നേടിക്കൊണ്ടിരിക്കെ ഒരു വിദേശ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഇത്. ഒരു ജാക്കറ്റ് പ്രിയങ്ക ആങ്കറെ കാണിച്ചു. താൻ ജീവിക്കുന്നത് ഈ ജാക്കറ്റിലാണ്, ഇത് തന്റെ മുൻ കാമുകന്റെ ജാക്കറ്റാണെന്ന് പ്രിയങ്ക തുറന്ന് പറഞ്ഞു.