‘ചിറ്റ’ എന്ന ചിത്രത്തെ അപമാനിക്കുന്നവരോട് സിദ്ധാർഥിന് പറയാനുള്ളത്!

4

തമിഴിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു കൊണ്ട് പ്രേക്ഷക പ്രീതി നേടിയെടുത്ത നടനാണ് സിദ്ധാർഥ്.നിരവധി ഹിറ്റ്‌ ചിത്രങ്ങളിൽ വേഷമിട്ട അദ്ദേഹം ഇപ്പോൾ വളരെയധികം സാമൂഹിക പ്രസക്തിയുള്ള ചിറ്റ എന്ന സിനിമക്കെതിരെ നേരിടേണ്ടി വന്ന അനുഭവങ്ങൾക്കെതിരെ തുറന്നടിക്കുകയാണ്.

ചിറ്റ പുറത്തിറങ്ങിയ സമയത്ത് സ്ത്രീകളും കുട്ടികളും അതിനെ നല്ല രീതിയിലാണ് സമീപിച്ചത്. എന്നാൽ ഒരു വിഭാഗം പുരുഷന്മാർ ചിറ്റ എന്ന സിനിമ തങ്ങൾക്ക് ആസ്വസ്ഥത ഉണ്ടാക്കുന്നു എന്ന രീതിയിൽ പ്രതികരണങ്ങൾ നടത്തിയിരുന്നു.ഇത്തരം സിനിമകൾ അവർക്ക് കാണാൻ താല്പര്യമില്ല എന്ന രീതിയിൽ ആയിരുന്നു അവരുടെ സംസാരം.

അതേ സമയം തന്നെ ഈയൊരു വിഭാഗക്കാർക്ക് പുരുഷ മേൽകോയ്മ കാണിക്കുന്ന ചിത്രങ്ങൾ കാണാൻ താല്പര്യവുമുണ്ട്. അതിനൊരു ഉദാഹരണമായി സിദ്ധാർഥ് സിനിമയുടെ പേര് നേരിട്ട് ഉപയോഗിക്കാതെ അനിമൽ എന്ന ചിത്രത്തെ പറ്റിയാണ് പറഞ്ഞത്.രൺബീർ കപൂറിനെ നായകനാക്കി ബോളിവുഡ് സംവിധായകൻ സന്ദീപ് റഡിഡി വാംഗ സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ.

ചിത്രം പുറത്തിറങ്ങിയത് മുതൽ സ്ത്രീകളെ വളരെയധികം താഴ്ത്തി കെട്ടി കാണിച്ചു കൊണ്ടുള്ള രീതിയിലുള്ള പ്രകടനങ്ങളാണ് ചിത്രത്തിൽ ഉള്ളത് എന്ന ആരോപണങ്ങളും പലയിടങ്ങളിൽ നിന്നും ഉയർന്നിരുന്നു. എന്തായാലും ചിത്രത്തിന്റെ പേര് മൃഗം എന്ന് ഉപയോഗിച്ചു കൊണ്ടാണ് സിദ്ധാർഥ് ചിത്രത്തിന് എതിരെയുള്ള തന്റെ അഭിപ്രായം ഇപ്പോൾ തുറന്നടിച്ചിരിക്കുന്നത്.