രാജ്യമെങ്ങും തിരഞ്ഞെടുപ്പ് ചൂടിലാണ്. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പല രീതിയിലുള്ള തർക്കങ്ങളും നടന്നു കൊണ്ടിരിക്കുന്ന ഈയൊരു സാഹചര്യത്തിൽ കഴിഞ്ഞ 10 വർഷം കൊണ്ട് ബിജെപി രാജ്യത്ത് എന്ത് ചെയ്തു എന്ന ചോദ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. ഇതുവരെ വലിയ രീതിയിലുള്ള വികസനങ്ങൾ ഒന്നും തന്നെ രാജ്യത്തിനുവേണ്ടി കാഴ്ചവയ്ക്കാത്തത് കൊണ്ടാണ് പ്രധാന മന്ത്രിക്ക് മുൻ കോൺഗ്രസ് ഭരണത്തെ കുറ്റം പറയേണ്ടി വരുന്നത്.
ഉത്തരാഖണ്ഡിൽ നടത്തിയ തിരഞ്ഞെടുപ്പിന്റെ പ്രചരണ റാലിക്കിടെയാണ് പ്രിയങ്ക ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഉന്നയിച്ചത്. കോൺഗ്രസ് നേതാക്കൾ ഭരണത്തിലിരുന്ന സമയത്തെ കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇപ്പോഴും പ്രധാനമന്ത്രി വോട്ട് പിടിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. അതല്ലാതെ സ്വന്തം വികസനങ്ങൾ പറയാനായി നിങ്ങൾ എന്ത് ചെയ്തു എന്നാണ് പ്രിയങ്കയുടെ ചോദ്യം.
ഇന്ദിരാഗാന്ധിയുടെ കാലത്ത് കച്ചത്തീവ് ദ്വീപ് ശ്രീലങ്കയ്ക്ക് വിട്ടു കൊടുത്തതുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഇപ്പോഴും ബിജെപി തിരഞ്ഞെടുപ്പ് ആയുധങ്ങമാക്കി മാറ്റിക്കൊണ്ടിരിക്കുന്നത് എന്നാണ് പ്രിയങ്കയുടെ അഭിപ്രായം. എന്തായാലും വരും തിരഞ്ഞെടുപ്പിലും ഇതേ കാര്യങ്ങൾ ഉപയോഗിച്ചു കൊണ്ട് തന്നെ ബിജെപിക്ക് ഭരണത്തിൽ എത്താൻ സാധിക്കുമോ എന്നത് കണ്ടു തന്നെ അറിയാം.