ഭ്രമയുഗത്തിലെ “യക്ഷി” മനസ് തുറക്കുന്നു.

12

കൊടുമൺ പോറ്റിയും ചാത്തനും ചേർന്ന് മലയാളികൾക്ക് അത്ഭുതത്തിന്റെ നിറ സദ്യ ഒരുക്കിയ ചിത്രമായിരുന്നു ഭ്രമയുഗം .ചിത്രത്തിൽ യക്ഷിയായി എത്തുന്നത് അമല്ഡാ ലിസ് ആണ്.രാഹുൽ സദാശിവന്റെ സംവിധാനത്തിൽ പുറത്തെത്തിയ പുതിയ മമ്മൂട്ടി ചിത്രം വലിയ ഒരു എൻട്രി ആണ് അമല്ഡാക്ക്സമ്മാനിച്ചത്.

ചിത്രത്തിലെ ഏക സ്ത്രീസാന്നിധ്യമാണ് താരം.പൂർണ്ണമായും ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രീകരിച്ചിരിക്കുന്ന സിനിമയിൽ മമ്മൂട്ടി ,അമല്ഡ ,സിദ്ധാർത്ഥ് ഭരതൻ ,അർജുൻ അശോകൻ എന്നിവർ അഭിനയിക്കുന്നു.ചിത്രത്തിലെ കഥാപാത്രം താനൊരുപാട് ആഗ്രഹിച്ചിരുന്നതാണെന്നും യാതൊരു സ്ക്രീൻ ടെസ്റ്റ് ഇല്ലാതെയാണ് ചിത്രത്തിൻറെ ഭാഗമായതെന്നും താരം പറയുന്നു. നാന മാഗസിന് നൽകിയ അഭിമുഖത്തിലാണ് നടി മനസ്സ് തുറന്നത്.”മമ്മൂക്ക നോർമലാണ് ഒരു വലിയ നടന്റെ ഒരു ഭാവവുമില്ല കൂടെ അഭിനയിക്കുന്നവരെ കംഫർട്ട് ആക്കാൻ അദ്ദേഹം എപ്പോഴും ശ്രദ്ധിക്കും

അദ്ദേഹം എത്തുമ്പോൾ തന്നെ സെറ്റ് ഊർജ്ജിതമാകും “-എന്നിങ്ങനെയാണ് അമാല്ഡയുടെ വാക്കുകൾ.50 കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയാണ് ഭ്രമയുഗം.നാടോടിഗായകനായ തേവൻ കുടമൺ മനയിൽ എത്തുന്നതും ചാത്തനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിന്റെ ചുരുളഴിയുന്നതും ആണ് സിനിമയിലെ ഇതിവൃത്തം.