ടെലിവിഷന്‍ പ്രേക്ഷകര്‍ വളരെ ഇഷ്ടത്തോടെ സ്വീകരിച്ച ഷോ ആണ് ആനീസ് കിച്ചണ്‍. ആനിയുടെ പാചകവും വാചകവും ഓരോ താരങ്ങളെ കൊണ്ട് വന്ന പാചകത്തിനൊപ്പം ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ വിശേഷങ്ങൾ പങ്കു വയ്ക്കുന്നതും വളരെ രസകരം ആയിട്ടായിരുന്നു എന്നാൽ ഇതാ നമിത അവരുടെ ഓരോ ചോദ്യങ്ങൾക്കും നല്ല മറുപടി കൊടുത്ത വാ അടപ്പിച്ചിരിക്കുകയാണ് .
ആദ്യകാല നടി ആനിയുടെ പാചകവും കുറേയേറെ വാചകവുമായി പോകുന്ന ഷോയില്‍ പല സെലിബ്രിറ്റികളും അതിഥികളായി എത്താറുണ്ട്. അവരുടെ വിശേഷങ്ങള്‍ ചോദിച്ചറിയുന്ന ആനിയുടെ സംസാരമൊക്കെ വീട്ടമ്മമാരെ തൃപ്തിപ്പെടുത്തുന്നതാണ്. ഇത്തവണ വിഷു സെലിബ്രേഷന്റെ ഭാഗമായി നമിത പ്രമോദ് ആണ് ഷോയില്‍ എത്തുന്നത്. നമിത വരുന്ന എപ്പിസോഡിന്റെ പ്രമോ വീഡിയോ പുറത്തുവിട്ടു.കേരളീയ വേഷത്തില്‍, വിഷുക്കാലത്തെ ഫീല്‍ ചെയ്യിപ്പിയ്ക്കും വിധമുള്ള വേഷവും ലുക്കുമൊക്കെയാണ് നമിതയുടെയും ആനിയുടെയും.
എനിക്ക് തോന്നുന്നു, ഏറ്റവും കൂടുതല്‍ നമിതയെ ആളുകള്‍ തിരിച്ചറിയുന്നത് ദേവിയായിട്ടും മാതാവായിട്ടും ഒക്കെയാണ് എന്ന് ആനി പറഞ്ഞപ്പോഴായിരുന്നു നമിതയുടെ വായടപ്പിയ്ക്കുന്ന മറുപടി. ‘ഇപ്പോഴും അങ്ങിനെ തന്നെയാണോ റെക്കഗനൈസ് ചെയ്യുന്നത്, അതെന്താ അതിന് ശേഷം ഞാന്‍ അഭിനയിച്ച സിനിമകളൊന്നും കണ്ടിട്ടില്ലേ’ എന്ന മറുചോദ്യമായിരുന്നു നമിതയുടെ ആദ്യത്തെ പ്രതികരണം.ദിലീപിന്റെ മകള്‍ മീനാക്ഷി ദിലീപുമായുള്ള സഹൗദത്തെ കുറിച്ചായിരുന്നു ആനി പിന്നീട് ചോദിച്ചത്. ഇടയ്ക്കിവിടെ നാട്ടില്‍ വരുമ്പോള്‍ കാണും എന്ന് നമിത പറഞ്ഞു. സദ്യയാണ് വിഷുവായിട്ട് നമിയ്ക്ക് വേണ്ടി ആനി പാചകം ചെയിതിരുന്നത്. ‘ഞങ്ങള്‍ക്കൊക്കെ ഇതുപോലെ സദ്യ ഉണ്ണാനുള്ള സമയം എപ്പോഴാ തരുന്നത്’ എന്ന് ആനി ചോദിച്ചപ്പോള്‍, ‘ദൈവമേ, ഈ ഡയലോഗ് കേട്ട് കേട്ട് എനിക്ക് മടുത്തു’ എന്നായിരുന്നു നമിതയുടെ പ്രതികരണം.