മലയാളത്തിലെ സൂപ്പർ ഹിറ്റ് സിനിമ ‘പ്രേമലു ‘ ഓ ടി ടിയിൽ സ്ട്രീമിങ് തുടങ്ങി!

8

മലയാളത്തിലെ യുവ താരങ്ങളായ നസ്ലിൻ, നമിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പർ ഹിറ്റ് സിനിമ പ്രേമലു ഓ ടീ ടി യിൽ സ്ട്രീമിങ് തുടങ്ങി. മെഗാ ഹിറ്റായി തിയേറ്ററുകളിൽ ഓടിയ സിനിമ 64 മത്തെ ദിവസമാണ് പ്രമുഖ ഓ ടി ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചത്.

സിനിമ പുറത്തിറങ്ങി വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പ്രേക്ഷകർക്കിടയിൽ വളരെ വലിയ ചലനം ഉണ്ടാക്കാനായി പ്രേമലുവിനു സാധിച്ചു. മലയാളത്തിന് പുറമേ തമിഴ്,ഹിന്ദി, തെലുഗു ഭാഷകളിലും ചിത്രം പരിഭാഷപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് രാജമൗലി ചിത്രത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ വളരെ വലിയ രീതിയിൽ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഗിരീഷ് ഏ ഡി സംവിധാനം ചെയ്ത ചിത്രമാണ് പ്രേമലു. പഠനം തുടരാനായി ഹൈദരാബാദിൽ എത്തുന്ന നായകനും, സോഫ്റ്റ്‌വെയർ എൻജിനീയറായി അതേ സ്ഥലത്ത് എത്തുന്ന നായികയും തമ്മിൽ കണ്ടുമുട്ടുന്നത് മുതൽ വളരെയധികം മനോഹരമായ മുഹൂർത്തങ്ങളാണ് ഈയൊരു ചിത്രം സമ്മാനിക്കുന്നത്.

സിനിമ ഇറങ്ങിയ ആദ്യ നാൾ മുതൽ തന്നെ വളരെ വലിയ പോസിറ്റീവ് കമന്റ്സ് കിട്ടിയ ചിത്രം നിർമ്മിച്ചത് ഭാവന സ്റ്റുഡിയോസ് ആണ്. വളരെ ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ചിത്രം 100 കോടി ക്ലബ്ബിൽ എത്താൻ അധിക സമയവും ആവശ്യമായി വന്നില്ല. കുടുംബ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകർഷിക്കാനുള്ള എല്ലാ ഘടകങ്ങളും ഒത്തൊരുമിപ്പിച്ച് നിർമ്മിച്ച ഒരു സിനിമ തന്നെയായിരുന്നു പ്രേമലു എന്നതിൽ സിനിമാ പ്രേമികൾക്കിടയിൽ മറ്റൊരു അഭിപ്രായം ഉണ്ടാകാൻ ഇടയില്ല.