ബോളിവുഡ് സംവിധായകൻ നിധേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണയിൽ രാവണന്റെ റോൾ ചെയ്യുന്നത് കന്നഡ നടൻ യഷ് അല്ലെന്ന രീതിയിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന താരമായ റൺബീർ കപൂർ ചിത്രീകരണ ഒരുക്കങ്ങൾക്കായി വൻ വർക്കൗട്ടുകൾ തുടങ്ങിക്കഴിഞ്ഞു എന്നതാണ് പുറത്തുവരുന്ന മറ്റൊരു വാർത്ത.
എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സംവിധായകൻ രാവണന്റെ റോൾ ചെയ്യാനായി യഷിനെ സമീപിച്ചിരുന്നുവെന്നും, എന്നാൽ താരം അത് നിരസിക്കുകയും പകരം ചിത്രത്തിന്റെ കോ പ്രൊഡ്യൂസറാവാൻ തയ്യാറാണ് എന്നതുമാണ് പുറത്തു വരുന്ന വാർത്തകൾ. ചിത്രത്തിൽ രാമനായി രൺബീർ കപൂർ, സീതയായി സായി പല്ലവി,ഹനുമാനായി സണ്ണി ലിയോൺ എന്നിവർ എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
യഷിന്റെ തീരുമാനവുമായി ബന്ധപ്പെട്ട് ചിത്രത്തിന്റെ സംവിധായകൻ നിധേഷ് തിവാരി വളരെയധികം നിരാശയിലാണ് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. സിനിമയുടെ ചിത്രീകരണ സ്ഥലത്ത് ഫോൺ ഉപയോഗിക്കുന്നതിന് വലിയ വിലക്കുകൾ ഉണ്ടായിരുന്നിട്ടും ഷൂട്ടിങ്ങ് ലൊക്കേഷൻ ഫോട്ടോസ് ലീക്കായതും സംവിധായകനിൽ വലിയ രോഷമാണ് ഉണ്ടാക്കിയിട്ടുള്ളത്.
റിപ്പോർട്ടുകൾ അനുസരിച്ച് ചിത്രത്തിൽ കുംഭകർണ്ണന്റെ റോൾ ചെയ്യാനായി സംവിധായകൻ ബോബി ഡിയോളിനെയാണ് കാസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ മറ്റൊരു പ്രധാന വേഷണമായ രാവണന്റെ സഹോദരന്റെ റോൾ ചെയ്യാനായി തമിഴ് താരം വിജയസേതുപതി എത്തുമെന്ന് പറയപ്പെടുന്നു. 2025 ദീപാവലി ചിത്രമായി പുറത്തിറക്കപ്പെടുമെന്ന് പറയപ്പെടുന്ന രാമായണയുടെ കൂടുതൽ വിശേഷങ്ങൾ അറിയാനായി കാത്തിരിക്കാം.