മലയാളി സിനിമാ പ്രേക്ഷകർക്കിടയിൽ വളരെ ചുരുങ്ങിയ കാലയളവു കൊണ്ടു തന്നെ തന്റേതായ സ്ഥാനം നേടിയെടുത്ത ഒരു നടനാണ് ദുൽഖർ സൽമാൻ. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും മികച്ച റോളുകളിലൂടെ പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റാൻ ദുൽഖറിന് സാധിച്ചു. ദുൽഖർ മലയാളത്തിൽ അവസാനമായി അഭിനയിച്ച സിനിമ കിംഗ് ഓഫ് കോത്തയായിരുന്നു. അതിനുശേഷം മലയാളം ഉൾപ്പെടെയുള്ള 5 ഭാഷകളിലായി ദുൽഖർ അഭിനയിക്കുന്ന തെലുഗു ചിത്രമാണ് പുറത്തിറങ്ങാനിരിക്കുന്ന ലക്കി ഭാസ്ക്കർ.
ചിത്രത്തിൽ ഒരു സാധാരണ ബാങ്ക് ക്യാഷ്യറുടെ വേഷത്തിലാണ് ദുൽഖർ അഭിനയിക്കുന്നത്. പുറത്തു വന്ന ടീസറുകൾ വച്ച് ബാങ്കുമായി ബന്ധപ്പെട്ട ഒരു തട്ടിപ്പിന്റെ കഥയാണ് ചിത്രത്തിലുള്ളത് എന്ന സൂചനകളാണ് ലഭിക്കുന്നത്. ചിത്രത്തിന്റെ പോസ്റ്റർ ലുക്കിൽ നിഷ്കളങ്ക ഭാവത്തിലാണ് ദുൽഖർ നിൽക്കുന്നത് എങ്കിലും, ടീസറിൽ കയ്യിൽ ഒരു വലിയ തുകയുമായി ദുൽഖർ വരുന്നത് വളരെയധികം കൺഫ്യൂഷൻ സൃഷ്ടിക്കുന്ന രീതിയിലാണ് ചിത്രത്തിലേക്കുള്ള സൂചനകൾ നൽകുന്നത്.
മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. നായിക യോടൊപ്പമുള്ള രംഗത്തിലും ദുൽഖർ പണമിടപാടുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നതിന്റെ സൂചന നൽകിയിട്ടുണ്ട്. ദുൽഖർ സിനിമകൾ ഇതിന് മുൻപും ടോളിവുഡിൽ വലിയ കോളിളക്കങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. സീതാരാമം, മഹാനടി എന്നീ ചിത്രങ്ങളിലൂടെ തെലുഗു സിനിമാലോകത്ത് വലിയ ഒരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചെടുക്കാൻ സാധിച്ച നടനാണ് ദുൽഖർ. അത്തരത്തിലുള്ള ഒരു വിജയം തന്നെയായിരിക്കും ദുൽഖറിന്റെ പുതിയ ചിത്രമായ ലക്കി ഭാസ്കറിനും എല്ലാ ഭാഷകളിലും ലഭിക്കുക എന്നത് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.