ആലപ്പുഴ ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി. ബാബുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിലുള്ള കത്തിടപാടുകൾ പുറത്താകുമ്പോൾ കായംകുളം ഐ.എന്‍.ടി.യു.സി. പ്രവര്‍ത്തകൻ സത്യന്റെ കൊലപാതകം പാർട്ടി അറിവോടു കൂടിയാണന്നു തെളിയുന്നു.
നിരപരാധിയായ തന്നെ കേസില്‍ പ്രതിയാക്കി. 19-ാം വയസ്സില്‍ 65 ദിവസം ജയില്‍വാസം അനുഭവിച്ചുവെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കൻ ആഗ്രഹിക്കുന്നു എന്നും കത്തിൽ പറയുന്നു.
ഗാര്‍ഹികപീഡന പരാതിയില്‍ ബിപിന്‍ സി. ബാബുവിനെ നേരത്തെ ആറുമാസത്തേക്ക് പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങള്‍ക്കും നടപടികള്‍ക്കും പിന്നില്‍ പാര്‍ട്ടി സെക്രട്ടറിയറ്റ് അംഗമായ കെ.എച്ച്. ബാബുജാനാണെന്ന് ബിപിന്‍ ബാബു ആരോപിക്കുന്നു.