കുഞ്ഞുങ്ങൾ പിറന്നിത്ര നാളായിട്ടും വിവാദങ്ങൾ നിലക്കുന്നില്ലേ ?

6

ലേഡി സൂപ്പർസ്റ്റാർ നയൻ‌താരക്ക് ഇരട്ടകുട്ടികൾ പിറന്നിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ അടങ്ങിയിട്ടില്ല. നയൻതാര വാടക ഗർഭം ധരിച്ചത് സൗന്ദര്യം നിലനിർത്താൻ അല്ലെന്നും അവരുടെ ജാതക പ്രകാരം ഗർഭം ധരിക്കാൻ യോഗമില്ല എന്നും വാദിച്ചുകൊണ്ട് വേണു എന്ന ഒരു ജോത്സ്യൻ രംഗത്ത് വന്നിരിക്കുകയാണ്.

ഉയിർ, ഉലക് എന്നി കുഞ്ഞുങ്ങൾ
സെറോഗസിയിലൂടെ ആണ് നയൻതാരയുടെയും വിഘ്നേശിന്റെയും ജീവിതത്തിലേക്ക് വന്നത്. വാടക ഗർഭപാത്രം വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതിന്റെ പേരിൽ കുറ്റപ്പെടുത്തലുകളും അധിക്ഷേപങ്ങളും നയൻതാരയ്ക്ക് നേരെ വന്നിരുന്നു. എന്നാൽ നടി ഇതൊന്നും കാര്യമാക്കിയില്ല.

കുഞ്ഞുങ്ങൾ പിറന്ന ശേഷമാണ് താരം സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയത്. ആദ്യ പോസ്റ്റ് തന്നെ മക്കൾക്കൊപ്പമുള്ള വീഡിയോയായിരുന്നു. ബോളിവുഡ് താരങ്ങൾക്കിടയിൽ വാടക ഗർഭധാരണം പുതിയ കാര്യമല്ല. എന്നാൽ തെന്നിന്ത്യൻ സിനിമാ രംഗത്തിന് അങ്ങനെയല്ല.

നേരത്തെ പല താരങ്ങളെക്കുറിച്ചും വേണു സ്വാമി സംസാരിച്ചിട്ടുണ്ട്. നയൻതാരയെക്കുറിച്ചുള്ള പരാമർശം ഇതിനകം ചർച്ചയാകുന്നുണ്ട്. പൊതുവെ തന്നെക്കുറിച്ച് വരുന്ന വിവാദങ്ങളോടൊന്നും നയൻതാര പ്രതികരിക്കാറില്ല. നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് വിഘ്നേശും നയൻതാരയും പ്രണയത്തിലായത്, 2022 ഇരുവരും വിവാഹിതരായി.