ആദ്യ ഷോയിൽ മികച്ച പ്രതികരണങ്ങൾ നേടി വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കുശേഷം!

9

മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത് പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ടിൽ ഇന്ന് റിലീസ് ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ് പ്രേക്ഷക പ്രതികരണങ്ങൾ പുറത്തു വരുമ്പോൾ പോസിറ്റീവ് റിവ്യൂസാണ് കൂടുതലായും കേൾക്കാൻ സാധിക്കുന്നത്. സ്ഥിരം വിനീത് ശ്രീനിവാസൻ സിനിമകൾ നൽകുന്ന ഒരു ഫീൽ ഗുഡ് അനുഭവം വർഷങ്ങൾക്കുശേഷവും സമ്മാനിക്കുണ്ട് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

മേരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് വർഷങ്ങൾക്കു ശേഷം നിർമ്മിച്ചിട്ടുള്ളത്. പ്രണവ് മോഹൻലാൽ,ധ്യാൻ എന്നിവർക്ക് പുറമേ മലയാളത്തിലെ സൂപ്പർ താരങ്ങളായ നിവിൻ പോളി, ബേസിൽ ജോസഫ് ഉൾപ്പെടെയുള്ള ഒരു നീണ്ട താരനിരയും ചിത്രത്തിൽ പ്രധാന റോളുകളിൽ എത്തുന്നുണ്ട്.കല്യാണി പ്രയദർശനാണ് ചിത്രത്തിലെ നായിക.

വിനീത് ശ്രീനിവാസൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിട്ടുള്ളത്. 80കളിലെ കഥ വളരെ ഭംഗിയായി അവതരിപ്പിച്ചു എന്നത് തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ പ്രത്യേകതയായി പ്രേക്ഷകർ അവകാശപ്പെടുന്നത്. എന്തായാലും വർഷങ്ങൾക്ക് ശേഷം ഈ വിഷു സീസൺ കൈ പിടിയിൽ ഒതുക്കുമോ എന്നത് വരും ദിനങ്ങൾ പറയും.