തിയേറ്ററുകളിൽ ആവേശത്തിരയിളക്കി ഫഹദ് ഫാസിൽ ചിത്രം ആവേശം!

8

മലയാളി സിനിമാ പ്രേക്ഷകർ വളരെയധികം കാണാൻ ആഗ്രഹിച്ചിരുന്നു ചിത്രങ്ങളിൽ ഒന്നാണ് ഇന്ന് തിയേറ്ററുകളിൽ എത്തിയ ഫഹദ് ഫാസിൽ ചിത്രം ആവേശം. പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ആവേശം ആരാധകരെ ഒട്ടും നിരാശപ്പെടുത്തിയില്ല എന്നുവേണം മനസ്സിലാക്കാൻ. തിയേറ്ററുകളിൽ വളരെയധികം കൈയ്യടി നേടിയ ഹൊറർ കോമഡി ചിത്രമായ രോമാഞ്ചമാണ് ആവശം സംവിധായകന്റെ ആദ്യ സിനിമ.

ഫഹദ് ഫാസിലിനെ പ്രധാന കഥാപാത്രമാക്കി ആവേശം സംവിധായകൻ ജിത്തു മാധവൻ സിനിമ എടുക്കുമ്പോൾ അതിൽ ഒരുപാട് പ്രത്യേകതകൾ ഉണ്ടാകുമെന്നു പ്രേക്ഷകൾ നേരത്തെ തന്നെ കണക്കു കൂട്ടിയിട്ടുണ്ടാവണം.സിനിമയിൽ രംഗൻ എന്ന ഗുണ്ടാ നേതാവും ബാംഗ്ലൂരിൽ എത്തുന്ന 3 മലയാളി വിദ്യാർത്ഥികളും ചേർന്നു നടത്തുന്ന സംഭവ വികാസങ്ങളാണ് പറഞ്ഞു വക്കുന്നത്.

കോളേജിൽ നിന്നു തുടങ്ങുന്ന പ്രശ്‌നങ്ങൾ പിന്നീട് വ്യക്തിജീവിതത്തിലേക്ക് എത്തുന്നതോടെ കഥാഗതി തന്നെ മാറുകയാണ്. പതിവ് അഭിനയ ശൈലിയിൽ നിന്നും തീർത്തും മാറിക്കൊണ്ടുള്ള ഒരു കഥാപാത്രമാണ് ഫഹദ് ഈയൊരു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. സുഷിൻ ശ്യാമാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത്. തിയേറ്ററുകളിൽ ആവേശം നിറച്ചു കൊണ്ടിരിക്കുന്ന ഈയൊരു സിനിമയുടെ അണിയറയിലും ഒരുപാട് താരനിര സമ്പന്നമാണ്. ചിത്രത്തിന്റെ നിർമ്മാണത്തിലും ഫഹദ് നസ്രിയ ദമ്പതികൾ ഭാഗമാണ്.