“ചന്തുവിന്റെ കൂടെ എൻറെ ജീവിതം സേഫ് ആണ് ” ജോമോൾ.

6

മലയാളികളുടെ മനസ്സ് കീഴടക്കിയ നടി ജോമോൾ തൻറെ പ്രണയത്തെക്കുറിച്ചുംവിവാഹത്തെക്കുറിച്ചും മനസ്സ് തുറക്കുന്നു.കരിയറിലെ തിരക്കേറിയ സമയത്ത് ആയിരുന്നു ജോമോളുടെ വിവാഹം വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു ഇൻറർനെറ്റിലൂടെ പരിചയപ്പെട്ട ചന്ദ്രശേഖർ മായി ജോമോൾ പ്രണയത്തിൽ ആകുന്നതും പിന്നീട് വിവാഹിതയാകുന്നതും.

സുരേഷ് ഗോപി അടക്കമുള്ള പ്രമുഖർ തൻറെ പ്രണയത്തെ എതിർത്തിരുന്നു എങ്കിലും തനിക്ക് വലിയ ആത്മവിശ്വാസം ഉണ്ടായിരുന്നതായി അവർ പറയുന്നു.സൈന സൗത്ത് പ്ലസ് അഭിമുഖത്തിലാണ് നടി മനസ്സുതുറന്നത്. വലിയ ഒരു ബ്രേക്ക്‌ നു ശേഷം തിരിച്ചുവന്നപ്പോൾ മലയാളികൾ അവരുടെ സ്വന്തം ജനകിക്കുട്ടിക്ക് നൽകിയ സ്വീകരണം വിശ്വസനീയമായിരുന്നെന്നും താരംപറഞ്ഞു.

മലയാളത്തിലെ ഒട്ടുമിക്ക മുൻനിര താരങ്ങളോടൊപ്പവും ചുരുങ്ങിയ കാലം കൊണ്ട് അഭിനയിച്ച നടിയാണ് ജോമോൾ. യിലെ ഏപ്രിൽ 10 റിലീസ് ചെയ്യാൻ പോകുന്ന ജയ് ഗണേഷ് ആണ് ജോമോളുടെ പുതിയ സിനിമ ചിത്രം.