കൂടുതൽ സുന്ദരിയായി റിമി …

8

റിമിയുടെ ഷോ ഉണ്ടെങ്കിൽ അത് അവസാന ദിവസം വച്ചാൽ മതി അതാകുമ്പോൾ സ്റ്റേജ് പൊളിക്കാൻ വേറെ ആളെ വിളിക്കണ്ടല്ലോ .ഇത് തമാശയ്ക്ക് പറയുന്നത് ആണെങ്കിലും അതിൽ ഒളിഞ്ഞിരിക്കുന്നത് റിമിയുടെ എനർജി ആണ് .ഓരോ പാട്ടിനൊപ്പവും ചുവട് വച്ചും ആരാധകരെ രസിപ്പിച്ചും ആണ് റിമി ഓരോ ഷോയും ചെയ്യുന്നത് .അത് കൊണ്ട് തന്നെ അവർക്ക് ഇന്ന് ഫിലിം ഇൻഡസ്ട്രയിൽ സ്വന്തമായൊരു സ്ഥാനം തന്നെയുണ്ട് .

പ്രേക്ഷകർക്ക് പ്രിയങ്കരിയായ ഗായിക അതിലുപരി മികച്ച അവതാരക അഭിനേത്രി എന്നിങ്ങനെ നാനാ തലത്തിലും തന്റെ കഴിവ് തെളിഴ്ച ആളാണ് റിമി ടോമി. വര്ഷങ്ങളായി മീഡിയ ഇന്ഡസ്ട്രിയിലുള്ള റിമി ടോമി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ പല വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് ജീവിതം അതിസുന്ദരമാക്കുകയാണ് താരം. നാല്പതുകാരിയായ റിമി പഴയതിലും സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകരുടെ ഇപ്പോഴത്തെ സംസാരം .

നിറഞ്ഞ ചിരിയും ആയി പ്രേക്ഷകർക്ക് മുന്നിലേക്ക് റിമി എത്തിയിട്ട് ഇപ്പോൾ വർഷങ്ങൾ പിന്നിടുന്നുണ്ട് .മീശമാധവനിലൂടെയാണ് ആദ്യായി പിന്നണി ഗായികയായി റിമി കടന്നു വരുന്നത് പിന്നീട് തന്റെ കഴിവും എനർജിയും കൊണ്ട് അവർ അവരുടേതായ ഒരു സ്ഥാനം തന്നെ ഉറപ്പിച്ചു അവതാരക ,ഗായിക കോമെഡിആര്ടിസ്റ് അങ്ങനെ അങ്ങനെ നീളുന്നു ലിസ്റ്റ് . റിമിയുടെ പറ്റുകേൾക്കാണ് തന്നെ വരുന്ന ആളുകൾ നിരവധി ആയിരുന്നു “ചിങ്ങമാസം വന്നുചേർന്നാൽ” എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആദ്യമായി മലയാള സിനിമക്ക് വേണ്ടി പാടിയത്. നിറയെ അനുമോദനങ്ങൾ പിടിച്ചുപറ്റിയ ആദ്യ ഗാനത്തിനുശേഷം നിരവധി സിനിമകളിലും റിമി പാടിയിട്ടുണ്ട്.