പോപ് താരം റിഹാന വീണ്ടും ഫോട്ടോഷൂട്ട് വിവാദത്തിൽ!

34

ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരുള്ള പോപ്പ് താരമാണ് റിഹാന. ഇപ്പോൾ ഒരു മാഗസീനു വേണ്ടി റിഹാന നടത്തിയിട്ടുള്ള ഫോട്ടോ ഷൂട്ടാണ് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിട്ടുള്ളത്.ഇതേ മാഗസിന് വേണ്ടി താരം ഒരു ഇന്റർവ്യൂയും നൽകിയിരുന്നു. അതുമായി ബന്ധപ്പെട്ട ഫോട്ടോ ഷൂട്ടിൽ ക്രിസ്തീയ മതത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് താരം ധരിച്ചിരിക്കുന്നത്. കന്യാസ്ത്രീകൾ ധരിക്കുന്ന രീതിയിലുള്ള ശിരോ വസ്ത്രം ധരിച്ച് നടത്തിയ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെ താരത്തിന്റെ ആരാധകരും വലിയ രീതിയിലാണ് ആരോപണങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. ക്രിസ്തുമതത്തെ അവഹേളിക്കുന്ന രീതിയിൽ നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ ഡിലീറ്റ് ചെയ്യണമെന്നാണ് കൂടുതൽ പേരും ആവശ്യപ്പെടുന്നത്.അതേസമയം റിഹാനയെ പിന്തുണച്ചും ഒരു കൂട്ടം ആരാധകർ രംഗത്ത് എത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു ചിത്രത്തിൽ കന്യാസ്ത്രീകളെ അപമാനിക്കുന്ന രീതിയിൽ യാതൊന്നും ഇല്ല എന്നാണ് അവരുടെ പക്ഷം.

ഇതിനെ വെറുമൊരു കലാപ്രകടനം എന്ന രീതിയിൽ മാത്രം കണ്ടാൽ മതി എന്നാണ് അവർ അഭിപ്രായപ്പെടുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ഇന്ത്യയിൽ നടന്ന ഏറ്റവും വലിയ ആഡംബര വിവാഹമായ അംബാനിയുടെ മകന്റെ വിവാഹത്തിന് റിഹാന ഇന്ത്യയിൽ എത്തിയത്. അന്ന് ധരിച്ച വേഷങ്ങളെ പറ്റിയും നിരവധി ചർച്ചകളാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചിരുന്നത്.